ഞായറാഴ്ച സ്കൂളിൽ അധ്യാപകരും, വിദ്യാർത്ഥികളും എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് ;പ്രതിഷേധവുമായി പ്രതിപക്ഷ അധ്യാപക സംഘടനകളും, ക്രിസ്ത്യൻ വിഭാഗങ്ങളും1 min read

28/9/22

തിരുവനന്തപുരം :ഒക്ടോബർ 2ഞായറാഴ്ച സ്കൂളുകളിൽ അധ്യാപകരും, വിദ്യാർത്ഥികളും എത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ വ്യാപക പ്രതിഷേധം.സർക്കാർ ഉത്തരവിനെതിരെ കത്തോലിക്കാ സഭയും, പ്രതിപക്ഷ അധ്യാപക സംഘടനകളും രംഗത്തെത്തി.

ഗാ​​​​​ന്ധി​​​​​ജ​​​​​യ​​​​​ന്തി ദി​​​​​നം കൂ​​​​​ടി​​​​​യാ​​​​​യ അ​​​​​ടു​​​​​ത്ത ഞാ​​​​​യ​​​​​റാ​​​​​ഴ്ച വി​​​​​ദ്യാ​​​​​ര്‍​​​​​ഥി​​​​​ക​​​​​ളും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രും സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ​​​​​ത്താ​​​​​ന്‍ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പ് നി​​​​​ര്‍​​​​​ദേ​​​​​ശം ന​​​​​ല്‍‌​​​​​കി.

ല​​​​​ഹ​​​​​രി​​​​​വി​​​​​രു​​​​​ദ്ധ ക്യാമ്പയിനിന്റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഓ​​​​​രോ ക്ലാ​​​​​സി​​​​​ലും ഒ​​​​​ക്ടോ​​​​​ബ​​​​​ര്‍ ര​​​​​ണ്ടി​​​​​നു ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ ക്ലാ​​​​​സ് ന​​​​​ട​​​​​ത്താ​​​​​നാ​​​​​ണു നി​​​​​ര്‍‌​​​​​ദേ​​​​​ശം. വി​​​​​ദ്യാ​​​​​ര്‍‌​​​​​ഥി​​​​​ക​​​​​ള്‍​​​​​ക്കൊ​​​​​പ്പം ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളും സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ​​​​​ത്തി ഈ ​​​​​ക്ലാ​​​​​സു​​​​​ക​​​​​ളി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു നി​​​​​ര്‍​​​​​ദേ​​​​​ശ​​​​​മു​​​​​ണ്ട്. ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പി​​​​​ന്‍റെ സ​​​​​ര്‍​​​​​ക്കു​​​​​ല​​​​​ര്‍ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ​​​​​ത്തി.

സ​​​​​ര്‍​​​​​ക്കാ​​​​​ര്‍‌, എ​​​​​യ്ഡ​​​​​ഡ്, അം​​​​​ഗീ​​​​​കാ​​​​​ര​​​​​മു​​​​​ള്ള അ​​​​​ണ്‍ എ​​​​​യ്ഡ​​​​​ഡ് സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ എ​​​​​ല്‍​​​​​പി, യു​​​​​പി, ഹൈ​​​​​സ്കൂ​​​​​ള്‍‌, ഹ​​​​​യ​​​​​ര്‍‌ സെ​​​​​ക്ക​​​​​ന്‍​​​​​ഡ​​​​​റി, വി​​​​​എ​​​​​ച്ച്‌എ​​​​​സ്‌ഇ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലെ മു​​​​​ഴു​​​​​വ​​​​​ന്‍ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലും ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ ക്ലാ​​​​​സു​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ഒ​​​​​ന്ന​​​​​ര മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ല്‍‌ കു​​​​​റ​​​​​യാ​​​​​ത്ത ക്ലാ​​​​​സു​​​​​ക​​​​​ളാ​​​​​ണ് ഓ​​​​​രോ സ്കൂ​​​​​ളി​​​​​ലും ന​​​​​ട​​​​​ത്തേ​​​​​ണ്ട​​​​​ത്.

അ​​​​​ത​​​​​തു ക്ലാ​​​​​സു​​​​​ക​​​​​ളു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ര്‍‌ ക്ലാ​​​​​സ് ന​​​​​യി​​​​​ക്ക​​​​​ണം. ഇ​​​​​തി​​​​​നാ​​​​​യി ബ്ലോ​​​​​ക്ക് റി​​​​​സോ​​​​​ഴ്സ് സെ​​​​​ന്‍റ​​​​​ര്‍ ത​​​​​ല​​​​​ത്തി​​​​​ല്‍‌ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ര്‍​​​​​ക്ക് പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ല്‍​​​​​കി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു.  ര​​​​​ണ്ടു ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യാ​​​​​ണ് അ​​​​​ര്‍​​​​​ധ​​​​​ദി​​​​​ന പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ല്‍​​​​​കി​​​​​യ​​​​​ത്

നേ​​​​​ര​​​​​ത്തേ പ​​​​​ല ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​ക​​​​​ളി​​​​​ലും പ്ര​​​​​വൃ​​​​​ത്തി​​​​​ദി​​​​​ന​​​​​മാ​​​​​ക്കി​​​​​ക്കൊ​​​​​ണ്ടു സ​​​​​ര്‍​​​​​ക്കാ​​​​​ര്‍‌ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ങ്ങി​​​​​യ​​​​​പ്പോ​​​​​ള്‍ വി​​​​​വി​​​​​ധ ക​​​​​ത്തോ​​​​​ലി​​​​​ക്കാ രൂ​​​​​പ​​​​​ത​​​​​ക​​​​​ളി​​​​​ല്‍ വ​​​​​ലി​​​​​യ എ​​​​​തി​​​​​ര്‍​​​​​പ്പ് ഉ​​​​യ​​​​ര്‍​​​​ന്നി​​​​രു​​​​ന്നു.

അതേസമയം ഞാ​​​​​യ​​​​​റാ​​​​​ഴ്ച അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രെ​​​​​യും വി​​​​​ദ്യാ​​​​​ര്‍​​​​​ഥി​​​​​ക​​​​​ളെ​​​​​യും ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളെ​​​​​യും സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ല്‍‌ വി​​​​​ളി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച്‌ അ​​​​​ധ്യാ​​​​​പ​​​​​ക സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​മാ​​​​​യി യാ​​​​​തൊ​​​​​രു​​​​​വി​​​​​ധ കൂ​​​​​ടി​​​​​യാ​​​​​ലോ​​​​​ച​​​​​ന​​​​​ക​​​​​ളും ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് കെ​​​​​പി​​​​​എ​​​​​സ്ടി​​​​​എ സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ട​​​​​റി ടി.​​​​​യു. സാ​​​​​ദ​​​​​ത്ത് കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

Leave a Reply

Your email address will not be published. Required fields are marked *