12/9/22
തിരുവനന്തപുരം :സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തിലാണ് വോട്ടെടുപ്പു നടക്കുന്നത്.
എല്‍ഡിഎഫിലെ സിപിഎം അംഗം എ.എന്‍. ഷംസീറും യുഡിഎഫിലെ കോണ്‍ഗ്രസ് പ്രതിനിധി അന്‍വര്‍ സാദത്തും തമ്മിലാണ് മത്സരം. എല്‍ഡിഎഫിന് നിയമസഭയില്‍ വലിയ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ എ.എന്‍. ഷംസീറിന് വിജയമുറപ്പാണ്.
രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് വിപ്പ് നല്‍കാനാകില്ല. ഇതിനാല്‍ വോട്ടു ചോര്‍ച്ചയുണ്ടായാല്‍ നടപടിയെടുക്കാനാകില്ല. എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണു നിയമസഭയിലുള്ളത്.