തെരുവ് നായ ശല്യം ;ഇന്ന് ഉന്നത തല യോഗം1 min read

12/9/22

തിരുവനന്തപുരം :തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കർമ്മപദ്ധതി തയാറാക്കാൻ ഇന്ന് ഉന്നതതല യോഗം.

പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി വിശദമായി ചര്‍ച്ച ചെയ്യാനാണ് ഉന്നതതല യോ​ഗം ചേരുന്നത്. തദ്ദേശ ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന്.

മൂന്ന് വകുപ്പുകളുടെയും മന്ത്രിമാര്‍ യോ​ഗത്തില്‍ പങ്കെടുക്കും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷന്‍ തുടങ്ങിയവയില്‍ പ്രഖ്യാപിച്ച കര്‍മ്മപദ്ധതി ഇന്ന് യോ​ഗം അവലോകനം ചെയ്യും.

പേവിഷ ബാധയ്ക്ക് എതിരായ വാക്‌സീന്‍ സ്വീകരിച്ച ശേഷവും കടിയേറ്റ ആളുകള്‍ മരണപ്പെടുന്ന സ്ഥിതി ഭാതിപടര്‍ത്തിയിരിക്കുകയാണ്. അതേസമയം ഈ കാരണം പറഞ്ഞ് തെരുവ് നായകളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മൃഗസ്‌നേഹികളുടെ പക്ഷം. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്ന അംഗീകരിക്കാനാവില്ലെന്നും കേരളത്തില്‍ തെരുവ് നായകള്‍ ഗൗരവകരമായ ഭീഷണി ഉയര്‍ത്തുന്നുണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുതയാണെന്നും സുപ്രീം കോടതിയും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *