കോടിയേരി മാറിനിൽക്കുമോ?കെ കെ ശൈലജ ടീച്ചർ വീണ്ടും മന്ത്രി സഭയിലെത്തുമോ? നിർണായക സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്1 min read

28/8/22

തിരുവനന്തപുരം :അനാരോഗ്യം കാരണം കോടിയേരി മാറുമോ? കെ കെ ഷൈലജ ടീച്ചർ വീണ്ടും മന്ത്രി സഭയിലെത്തുമോ? മന്ത്രി മാരുടെ വകുപ്പ് കളിൽ അഴിച്ചുപണി ഉണ്ടാകുമോ എന്ന് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ചുള്ള സുപ്രധാനമായ തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടിയന്തരമായി ഇന്ന് സെക്രട്ടറിയേറ്റ് യോഗവും തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റി യോഗവും വിളിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

പാര്‍ട്ടി നേതൃത്വം ഒരു തരത്തിലുള്ള സൂചനകളും നല്‍കുന്നില്ലെങ്കിലും പുതിയ സംസ്ഥാന സെക്രട്ടറി, പാര്‍ട്ടിയുടെ പുതിയ മന്ത്രിമാര്‍ എന്നിവരെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണ് അടിയന്തര യോഗങ്ങളെന്നാണ് പറയപ്പെടുന്നത്.

അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണന സി പി എം പകരക്കാരനെ തേടാനുള്ള സാധ്യത കൂടുതലാണ്. കോടിയേരിക്ക് പകരക്കാരനായി സി പി എം ആലോചിക്കുന്ന പേരുകളില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കാണ് സാധ്യത കൂടുതല്‍. 75 വയസ്സെന്ന പ്രായ പരിധിയും 69 വയസ്സുകാരനായ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് തടസ്സമാകില്

പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ എ. വിജയരാഘവന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്നിവരെ പേരുകളും പരിഗണിക്കപ്പെടാമെങ്കിലും സാധ്യത കൂടുതല്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് തന്നെയാണ്. നേരത്തെ കോടിയേരി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ആക്ടിങ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത് എ വിജയരാഘവനായിരുന്നു.

പാര്‍ട്ടി സെക്രട്ടറിക്കൊപ്പം മന്ത്രിതലത്തിലും മാറ്റങ്ങളുണ്ടായേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. സ്പീക്കര്‍ എം.ബി രാജേഷിനെ രാജിവയ്പിച്ചു മന്ത്രിയാക്കുമെന്നും സൂചനയുണ്ട്. പകരം ആരോഗ്യമന്ത്രി വീണാ ജോര്‍ജായിരിക്കും സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തുക. നേരത്തെ മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ എംബി രാജേഷിന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.

നിലവിലെ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാനാണ് സി പി എം നീക്കം. ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ പദവിക്കൊപ്പമാണ് ജില്ലാ സെക്രട്ടറി സ്ഥാനവും വഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് വി ശിവന്‍കുട്ടിയെ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.

എം.വി ഗോവിന്ദന്‍ ഒഴിയുന്ന തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, എക്സൈസ് വകുപ്പുകളും ആരോഗ്യ വകുപ്പും ആര്‍ക്ക് നല്‍കണം എന്നത് സംബന്ധിച്ചും പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും വലിയ ജനകീയ മുഖമായിരുന്നു കെകെ ശൈലജ ടീച്ചറെ മന്ത്രി സഭയിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ശക്തമായിട്ടുണ്ട്.

ഭരണഘടന സംബന്ധിച്ച വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സജി ചെറിയാന് പകരക്കാരനെ നിയമിച്ചിട്ടില്ലാത്തതിനാല്‍ മന്ത്രിസഭയില്‍ സി പി എമ്മിന് ഒരു സീറ്റ് ഇപ്പോഴും ഒഴിഞ്ഞ് കിടപ്പുണ്ട്. ആലപ്പുഴയില്‍ നിന്നു സിപിഎമ്മിനു ഇപ്പോള്‍ മന്ത്രിമാരില്ല. ഈ സാഹചര്യത്തില്‍ തുറമുഖ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ പി ചിത്തരഞ്ജനാണ് സാധ്യത കൂടുതല്‍.

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരില്‍ ഭൂരിഭാഗം പേരുടെയും പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ഏറെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തിരുന്നു. തീരുമാനങ്ങളെടുക്കുന്നതിലും പല മന്ത്രിമാരും പരാജയമാണെന്നും എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിക്കു മുഖ്യമന്ത്രിക്കു വിടുകയാണെന്നുമായിരുന്നു വിമര്‍ശനത്തിന്റെ കാതല്‍. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച വാര്‍ത്തകളുടെ പ്രധാന്യം വര്‍ധിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *