NSS സ്കൂളുകളിൽ പ്ലസ് ഒൺ പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിൽ നടത്താമെന്ന് ഹൈക്കോടതി1 min read

22/8/22

കൊച്ചി :NSS ന്റെ സ്കൂളുകളിൽ സമുദായത്തിലെ കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽപ്ലസ് ഒൺ  പ്രവേശനം നൽകാമെന്ന് ഹൈക്കോടതി.മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 10 ശതമാനം സമുദായ ക്വോട്ട സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി നല്‍കിയ അപ്പീലിലാണ് ഈ ഉത്തരവ്.

അപ്പീല്‍ നേരത്തേ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച്, എന്‍.എസ്.എസ് സ്കൂളുകളുടെ കാര്യത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതു സ്റ്റേ ചെയ്തിരുന്നു. സമുദായ ക്വോട്ടയിലെ പ്രവേശന നടപടികളുമായി എന്‍.എസ്.എസിന് മുന്നോട്ടുപോകാമെന്നും ഹൈക്കോടതി ഉത്തരവില്ലാതെ പ്രവേശനം അന്തിമമാക്കരുതെന്നും ഈമാസം 16ന് നിര്‍ദേശിച്ചിരുന്നു. മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് 10 ശതമാനം സമുദായ ക്വോട്ട അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്ന് വ്യക്തമാക്കി ജൂലൈ 27ന് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നു.

എന്നാല്‍, ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സമുദായ ക്വോട്ട അനുവദിച്ചതെന്നും മുന്നാക്ക സമുദായ സ്കൂള്‍ മാനെജ്മെന്റുകളുടെ വാദം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നും പറഞ്ഞ് എന്‍.എസ്.എസ് അപ്പീല്‍ നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *