കെ എസ് ആർ ടി സി യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയം, തൊഴിൽ നിയമത്തിന് എതിരായുള്ള അധിക ഡ്യുട്ടി അനുവദിക്കില്ലെന്ന് സി ഐ ടി യു1 min read

22/8/22

തിരുവനന്തപുരം :കെ എസ് ആർ ടി സി യൂണിയനുകളുമായി സർക്കാർ നടത്തിയ ചർച്ച പരാജയം.12മണിക്കൂർ ജോലി ചെയ്യാൻ സാധിക്കില്ലെന്ന് സി ഐ ടി യു വ്യക്തമാക്കി.

സര്‍ക്കാര്‍ നിര്‍ദ്ദേശം സിഐടിയു യൂണിന്‍ അംഗീകരിച്ചെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞെങ്കിലും മന്ത്രി പറഞ്ഞ രീതിയില്‍ അല്ല സിഐടിയു നിര്‍ദേശം അംഗീകരിച്ചതെന്നും അധിക സമയം ജോലി ചെയ്താല്‍ അധിക വേതനം വേണമെന്നാണ് സിഐടിയു നിലപാടെന്നും സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ടിഡിഎഫും ഐഎന്‍ടിയുസിയും, ബി എം എസും സര്‍ക്കാര്‍ നയത്തെ എതിര്‍ത്തുള്ള നിലപാട് തുടരുകയാണ്.

ശമ്പളവിതരണം, യൂണിയന്‍ പ്രൊട്ടക്ഷന്‍, ഡ്യൂട്ടി പരിഷ്കരണം എന്നിവ ഒറ്റ പാക്കേജായേ പരിഗണിക്കൂവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരായ ശിവന്‍കുട്ടിയും ആന്‍്റണി രാജുവും വ്യക്തമാക്കി. തൊഴിലാളികളോട് അടിച്ചമര്‍ത്തല്‍ മനോഭാവമില്ലെന്നും ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും തൊഴില്‍ മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

അതേസമയം സിംഗിള്‍ ഡ്യൂട്ടിയില്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുന്നില്ലെന്ന് തൊഴിലാളി യൂണിയനായ ടിഡിഎഫ് അറിയിച്ചു. ജീവനക്കാരുടെ ശമ്ബളം മനപൂര്‍വ്വം തടഞ്ഞുവയ്ക്കുന്ന അവസ്ഥയാണെന്നും പരിഷ്കാരമെന്ന പേരില്‍ നടപ്പിലാക്കുന്നത് പരസ്പര വിരുദ്ധ നടപടികളാണെന്നും കെഎസ്‌ആര്‍ടിസി സിഎംഡി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ടിഡിഎഫ് വൈസ് പ്രസിഡന്റ്നൗഷാദ് ആരോപിച്ചു.

തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ത്താല്‍ അനുവദിക്കില്ലെന്നും അധിക സമയം ജോലി ചെയ്താല്‍ അധിക വേതനം വേണമെന്നും സിഐടിയു വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയാണെന്നും മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കുമെന്നും ആനത്തലവട്ടം വ്യക്തമാക്കി.

മന്ത്രിമാരുമായുള്ള ചര്‍ച്ച നിരാശജനകമായിരുന്നുവെന്ന് ബിഎംഎസ് ജനറല്‍ സെക്രട്ടറി കെ.എല്‍.രാജേഷ് പറഞ്ഞു. 12 മണിക്കൂര്‍ ജോലി ചെയ്താല്‍ മാത്രം ശമ്ബളം എന്നത് അംഗീകരിക്കാന്‍ ആവില്ല. 12 മണിക്കൂര്‍ ഡ്യൂട്ടി അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം തൊഴിലാളി വിരുദ്ധമാണെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും സ്റ്റിയറിങ് ഡ്യൂട്ടി എന്ന പ്രയോഗം തൊഴില്‍ നിയമത്തിന് വിരുദ്ധമാണെന്നും ഇതിനു മുഖ്യമന്ത്രി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.

കെഎസ്‌ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്ബ്രദായം നടപ്പക്കാമെന്നാണ് സര്‍ക്കാരിന് ഇന്ന് ലഭിച്ച നിയമോപദേശം. സ്ഥാപനമോ ചുമതലപ്പെടുത്തുന്ന വ്യക്തിയോ നിശ്ചയിക്കുന്നതാണ് തൊഴില്‍ സമയം എന്ന നിര്‍വചനം ചൂണ്ടിക്കാട്ടിയാണ് നിയമ സെക്രട്ടറിയുടെ നിയമോപദേശം. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയില്‍ 8 മണിക്കൂര്‍ വാഹനം ഓടിക്കുന്ന തൊഴിലെടുക്കുന്ന സമയവും ബാക്കി ആദായം നല്‍കുന്ന വിശ്രമനേരവുമാണെന്ന് മാനേജ്മെന്‍്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു.

സിഗിംള്‍ ഡ്യൂട്ടി സംവിധാനം നടപ്പാക്കുന്നതിനെ കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ ശക്തമായ പ്രതിഷേധമാണ് നേരത്തെ നടത്തിയത്. ഈ വിഷയത്തില്‍ നേരത്തെ ഗതാഗതമന്ത്രി ആന്‍്റണി രാജു, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി എന്നിവരുമായി യൂണിയനുകള്‍ നടത്തിയ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഇന്ന് നടന്ന ചര്‍ച്ചയ്ക്ക് മുന്‍പായിട്ടാണ് നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.

ജോലിസമയം തുടങ്ങുമ്പോഴും,അവസാനിക്കുമ്പോഴും  തൊഴിലാളികൾ ഒപ്പിടുന്ന സമയമാണ്ജോ ലി സമയമായി കണക്കാക്കേണ്ടത് എന്ന തൊഴിലാളി യൂണിയനുകളുടെ നിലപാട്  ഇന്നത്തെ ചര്‍ച്ചയില്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വിശദീകരിച്ചു.എല്ലാ മാസവും അ‌ഞ്ചാം തീയതിക്കകം ശമ്പളം ഉറപ്പാക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ‍‍‍ഡ്യൂട്ടി എന്ന നയം അംഗീകരിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ കൃത്യസമയത്ത് ശമ്പളം , കൃത്യസമയത്ത് ഡ്യൂട്ടി എന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് തൊഴിലാളി യൂണിയനുകള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *