സംസ്ഥാനത്തെ പ്ലസ് വൺ ആദ്യ അലോട്ട്മെൻറിൽ പ്രവേശനം ഇന്ന് പൂർത്തിയാക്കും1 min read

 

10/8/22

തിരുവനന്തപുരം :സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഇന്ന്വൈകീട്ട് അഞ്ചിന് പൂർത്തീകരിക്കും. മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്‍റ് ആഗസ്റ്റ് 15ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടത്തും. മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് ആഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കുകയും 24ന് പ്രവേശനം പൂര്‍ത്തിയാക്കി 25ന് ക്ലാസ് തുടങ്ങുകയും ചെയ്യും

4,71,849 അപേക്ഷകരിൽ 2,38,150 പേർക്കാണ് ആദ്യ അലോട്ട്മെൻറ് ലഭിച്ചത്. പ്രവേശന നടപടികൾ പുരോഗമിക്കവെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവ. സ്കൂളിൽ നേരിട്ടെത്തി വിദ്യാർഥികളുമായി ആശയവിനിമയം നടത്തി.പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, മഴക്കെടുതികൾ കാരണം വില്ലേജ് ഓഫിസുകളിൽനിന്ന് കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്ത വിദ്യാർഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഈ വർഷത്തെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന് പകരം പരീക്ഷ ഭവൻ വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന വിദ്യാർഥിയുടെ കമ്യൂണിറ്റി രേഖപ്പെടുത്തിയ എസ്.എസ്.എൽ.സി ഫലത്തിന്‍റെ പകർപ്പ് ഹാജരാക്കിയാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *