“യുവാവിന്റെ മരണം വേദനജനകം ‘, ബോഡി ഫ്രെയിമിന് പുറത്ത് തള്ളിനിൽകുന്ന വിധം ലോഡ് കൊണ്ടുപോകുന്നത് കുറ്റകരമെന്ന് കേരളാപോലീസ്1 min read

16/2/23

തിരുവനന്തപുരം :പാലക്കാട്‌ ദുരന്തം വേദനിപ്പിക്കുന്നതാണെന്നും, സമാനമായ കാഴ്ച്ചകൾ നിരവധിയുണ്ടെന്നും കേരളാപോലീസ്. കേരള പോലീസിന്റെ FB പോസ്റ്റിലാണ് ഇക്കാര്യങ്ങൾ രേഖപെടുത്തുന്നത്.ബോഡി ഫ്രെയിമിന് പുറത്തേക്ക് തള്ളി നില്കും വിധം തടികളും, കമ്പികളും കൊണ്ടുപോകുന്നത് കുറ്റകരമാണെന്നും പോസ്റ്റിൽ പറയുന്നു

കേരള പോലീസിന്റെ FB പോസ്റ്റ്‌ 

‘പാലക്കാട് ദേശീയപാതയിൽ കമ്പി കയറ്റിയ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുകയറി യാത്രക്കാരൻ ദാരുണമായി മരണപ്പെട്ടത് നാമേവരെയും ദുഃഖത്തിലാഴ്ത്തിയ വാർത്തയാണ്.

മറ്റു യാത്രക്കാർക്ക് ഭീഷണിയാകുന്ന രീതിയിൽ ഇരുമ്പു കമ്പികൾ, പി.വി. സി പൈപ്പുകൾ, മുളകൾ തുടങ്ങിയവ അലക്ഷ്യമായി വാഹനത്തിന്റെ ഫ്രയിമിന് പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ ലോറികൾ, പെട്ടി ഓട്ടോറിക്ഷകൾ തുടങ്ങിയ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് പതിവ് കാഴ്ചയാണ്.

പുറകിൽ വരുന്ന യാത്രക്കാർക്ക് കാണത്തക്ക രീതിയിലുള്ള ശരിയായ അപായ സൂചനകൾ പ്രദർശിപ്പിക്കാതെ , അശ്രദ്ധയോടെ ഇത്തരം സാധനസാമഗ്രികൾ പുറത്തേക്ക് തള്ളി നിറുത്തി കയറ്റിവരുന്ന വാഹനങ്ങൾ അപകടകങ്ങൾ ക്ഷണിച്ചുവരുത്തുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളിലും അതിരാവിലെയുള്ള സമയങ്ങളിലും. മുന്നറിയിപ്പ് ബോർഡുകൾ പ്രദര്ശിപ്പിക്കാതെ ഇത്തരം വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുമ്പോഴാണ് അപകടം രൂക്ഷമാകുന്നത്

മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ബോഡി ഫ്രയിമിന് പുറമെ തള്ളി നിൽക്കുന്ന അപകടമായ രീതിയിൽ ഇരുമ്പു കമ്പികളോ തടികളോ മറ്റു സാമഗ്രികളോ കൊണ്ടുപോകുന്നതിന് Motor Vehicle (Driving) Regulation 2017 – Projection of Loads പ്രകാരം കുറ്റകരമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *