19/9/23
തിരുവനന്തപുരം :കേരള സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരത്തിൽ വ്യാജ പി എസ് സി റിക്രൂട്ട്മെൻറ് തട്ടിപ്പ് നടത്തിയവരിൽ കുലാചാര ധർമ്മരക്ഷാസംഘം കേരള ഫൗണ്ടേഷൻ (kdrs) എന്ന പേരിൽ നവമാധ്യമങ്ങളിൽ കൂടെ പ്രവർത്തിക്കുന്ന വ്യാജ സംഘടനയിലെ പ്രധാനപെട്ട ഭാരവാഹികളുടെ അടുത്ത ബന്ധുക്കൾ ആണെന്ന് അറിയാൻ സാധിച്ചു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രജിസ്റ്റേഡ് സംഘടനയായ കുലാചാര ധർമ്മ രക്ഷാസംഘം (KDRS) ന് നവമാധ്യമങ്ങളിൽ കൂടെ പ്രവർത്തിക്കുന്ന മേൽപ്പറഞ്ഞ സംഘടനയുമായി ഏതൊരു തരത്തിലുമുള്ള ബന്ധമില്ല എന്ന് അറിയിക്കുന്നു. ഇത്തരം കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവന്ന് , പരമാവധി ശിക്ഷ നേടി കൊടുക്കണം എന്ന് കേരളം പോലീസിനോട് കുലാചാര ധർമ്മ രക്ഷാസംഘം (KDRS) സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.