സംസ്ഥാനത്ത്സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ലഭിക്കാൻ വിദ്യാവാഹിനി ആപ്പ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമെന്ന് മോട്ടോർ വാഹന വകുപ്പ്1 min read

9/3/23

തിരുവനന്തപുരം : സംസ്ഥാനത്ത്സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ വിദ്യാവാഹിനി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ്.

റൂട്ടും സമയവും കൃത്യമായി രക്ഷിതാക്കള്‍ക്ക് അറിയുന്നതിനായി മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സംവിധാനമാണ് വിദ്യാവാഹിനി ആപ്പ്.

ഇതുവരെ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തത് നൂറില്‍ താഴെ സ്‌കൂളുകളും അഞ്ഞൂറില്‍ താഴെ ബസുകളുമാണ്. സംസ്ഥാനത്ത് 31000 സ്‌കൂള്‍ ബസുകളുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്.

എല്ലാ സ്‌കൂള്‍ ബസുകളിലും ജിപിഎസ് ഉണ്ടെങ്കിലും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അടുത്ത അധ്യയന വര്‍ഷത്തിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *