നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം ;ഓണ അവധി സെപ്റ്റംബർ 2മുതൽ 11വരെ1 min read

19/8/22

തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകൾക്ക്നാളെ അവധിയില്ല.   ശക്തമായ മഴയെത്തുടര്‍ന്ന് സ്കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാ​ഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.

ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകള്‍ അടയ്ക്കും. 12ന് ആണ് സ്കൂള്‍ വീണ്ടും തുറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *