കേരളയൂണിവേഴ്സിറ്റി ബിഎഡ് പ്രവേശനം ;സംവരണം പകുതിയായി ചുരുക്കി1 min read

30/8/22

തിരുവനന്തപുരം :കേരള സർവകലാശാല നേരിട്ട് നടത്തുന്ന ബിഎഡ് സെന്ററുകളിലെ പ്രവേശനത്തിന് ആദ്യമായി മാനേജ്മെൻറ് കോട്ട നിലവിൽ വരുന്നു.ഇത് സംബന്ധിച്ച വിജ്ഞാപനം സർവ്വകലാശാല പുറപ്പെടുവിച്ചു.

ഇതോടെ പിന്നോക്ക വിഭാഗത്തിന്റെയും പട്ടികജാതി പട്ടിക വർഗ വിഭാഗത്തിന്റെയും പ്രവേശനത്തിനുള്ള സംവരണം പകുതിയായി കുറയും.

ഇപ്പോൾ സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള പത്ത് സെന്ററുകളിൽ ആകെയുള്ള 500 സീറ്റിൽ 200 സീറ്റുകളാണ് സംവരണം ചെയ്ത് ഈ വിഭാഗങ്ങൾക്ക് നീക്കി വച്ചിട്ടുള്ളത്. ഇത് പകുതിയായാണ് കുറയുന്നത്.മാനേജ്മെന്റ് സീറ്റിൽ സംവരണം ഉണ്ടാകില്ല.മുന്നോക്കകാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണ സീറ്റുകളും നഷ്ടപ്പെടും.

SC/ST വിഭാഗത്തിലുള്ളവർക്ക് മാനേജ്മെന്റ് സീറ്റിൽ പ്രവേശനം ലഭിച്ചാലും അവർ ഫീസ് അനുകൂല്യത്തിനോ പ്രതിമാസ വിദ്യാഭ്യാസ
ഗ്രാന്റിനോ അർഹതയുണ്ടാവില്ല.

വിദൂര വിദ്യാഭ്യാസ പഠനത്തിലൂടെ ലഭിച്ചുകൊണ്ടിരുന്ന വരുമാനം ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രൂപീകരണത്തോടെ നഷ്ടപ്പെട്ടതോടെ ആഭ്യന്തര വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കണമെന്ന സർക്കാരിന്റെ നിർദ്ദേശവും കണക്കിലെടുത്താണ് ബി എഡ് പ്രവേശനത്തിനുള്ള ആകെ സീറ്റുകളുടെ പകുതി സീറ്റുകൾ മാനേജ്മെൻറ് കോട്ട ആയി മാറ്റാൻ സർവ്വകലാശാല തീരുമാനിച്ചത്.

നാളിതുവരെ സർവകലാശാലയുടെ കീഴിലുള്ള ബിഎഡ് സെന്റ റുകളിൽ ഒരേ നിരക്കിലുള്ള ഫീസാണ് ഈടാക്കിയിരുന്നത്. ഇപ്പോൾ 50%സീറ്റ് മുപ്പത്തി അയ്യായിരം രൂപയും ബാക്കി സീറ്റ് മാനേജ്മെൻറ് സീറ്റായി കണക്കാക്കി 50000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനം ദുസ്സഹമാവും.

മാനേജ്മെൻറ് സീറ്റ്ന് വിദ്യാർത്ഥികൾ 2000 രൂപ മുടക്കി പ്രത്യേക അപേക്ഷ ഓൺലൈനായി സമർപ്പിക്കണമെന്ന്
. ഇത് സംബന്ധിച്ച വിജ്ഞാപനത്തിൽ പറയുന്നു.

സംവരണ സീറ്റുകളുടെ എണ്ണം കുറച്ചതിൽ പ്രതിഷേധം വ്യാപകമാണ്. മാനേജ്മെൻറ് സീറ്റിൽ പ്രത്യേക അപേക്ഷ ക്ഷണിക്കുന്നത് പ്രവേശനത്തിലെ സുതാര്യത നഷ്ടപെടാനുള്ള സാധ്യത വർധിപ്പിക്കുമെന്നും, ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *