തിരുവനന്തപുരം :കാര്യവട്ടത്തെ കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ കെഎസ്‌യു പ്രവർത്തകനായ രണ്ടാം സെമസ്റ്റർ എം എ വിദ്യാർഥി സാൻ ജോസിനെ ഹോസ്റ്റലിൽ വച്ച് മർദ്ദിച്ച സംഭവമായി ബന്ധപ്പെട്ട വൈസ് ചാൻസലർ നിയമിച്ച കമ്മിറ്റി ഹോസ്റ്റലിൽ ഇടിമുറി പ്രവർത്തിക്കുന്നില്ല എന്നും പ്രതിപക്ഷ നേതാവിന്റ കത്ത് പൊതുസ്വഭാവമുള്ളത് ആക്ഷേപങ്ങൾ മാത്രമാണെന്നും, പരാതിയുണ്ടെങ്കിൽ അവ കണ്ടെത്താൻ പ്രത്യേക സമിതികൾ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ട് വിസി ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സർവ്വകലാശാല ക്യാമ്പസ് ഡയറക്ടർ ഡോക്ടർ ജോസ്കുട്ടി, വകുപ്പ് മേധാവികളായ ഡോക്ടർ എ ബിജുകുമാർ, ഡോക്ടർ, സ്. മിനി എന്നിവരടുങ്ങുന്ന കമ്മിറ്റിയാണ് വിദ്യാർത്ഥികളിൽ നിന്നും, വാർഡൻ, സെക്യൂരിറ്റികൾ എന്നിവരിൽ നിന്നും മൊഴികൾ എടുത്ത ശേഷം റിപ്പോർട്ട് നൽകിയത്.
കമ്മിറ്റി അംഗങ്ങൾ എല്ലാപേരും ഇടത് അധ്യാപക സംഘടന അംഗങ്ങളായത് കൊണ്ട് ഇത്തരം റിപ്പോർട്ട് തങ്ങൾ പ്രതീക്ഷിച്ചതാണെന്ന് KSU നേതാക്കൾ പറഞ്ഞു.
സാൻ ജോസിനെ വലിച്ചെടുത്ത് ഹോസ്റ്റലിൽ കൊണ്ടുപോയി മർദ്ദിച്ചതിന് തെളിവില്ലെന്നും, സാൻ ജോസ് നെ നിർബന്ധപൂർവ്വം പരാതിയില്ല എന്ന് എഴുതിവാങ്ങിയതായ പരാതി വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ കണ്ടെത്താൻ കഴിയുള്ളൂവെന്നും, ഹോസ്റ്റലിലെ 121 നമ്പർ ഇടിമുറിയാണെന്ന ആരോപണം തെറ്റാണെന്നും, ആ മുറി അനുവദിച്ചിട്ടുള്ള സി. ആർ. അരുൺ എന്ന ഗവേഷക വിദ്യാർഥി സംസ്ഥാനത്തിന് പുറത്ത് കോൺഫറൻസിൽ പങ്കെടുക്കുന്നത് കൊണ്ട് കഴിഞ്ഞ കുറച്ചു ദിവസമായി മുറി അടച്ചിട്ടിരിക്കുകയാണെന്നും, ആ മുറിക്കുള്ളിൽ വച്ച് മർദ്ദിച്ചു എന്നത് തെറ്റായ ആരോപണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പഠനംപൂർത്തിയായ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കൂടുതൽ തങ്ങുന്നു എന്നും എസ്എഫ്ഐക്കാർ അല്ലാത്ത വിദ്യാർത്ഥികളുടെ തീസിസുകൾ അധ്യാപകർ ഒപ്പ് വയ്ക്കാൻ വൈകിക്കുന്നുവെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പൊതു സ്വഭാവമാ ണെന്നും, ഗവേഷണം പൂർത്തിയായാലും തീസിസ് സമർപ്പിക്കുവാൻ കൂടുതൽ സമയം അനുവദിച്ച വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ തുടരുന്നതെന്നുമാണ് കമ്മിറ്റിയുടെ കണ്ടത്തിൽ.
ജനാധിപത്യ വ്യവസ്ഥയിൽ വിവിധ വിദ്യാർത്ഥി സംഘടനകൾക്ക് പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുവാനുള്ള ബോർഡുകൾ സ്ഥാപിക്കാനുള്ള അവകാശം ഉണ്ടെന്നും, ഹെൽപ്പ് ഡെസ് ക്കുകൾ വിദ്യാർത്ഥികൾ സ്ഥാപിക്കുന്നത് തടയണമെന്നും, അടുത്ത അക്കാദമിക് വർഷം മുതൽ സർവ്വകലാശാല നേരിട്ട് ഹെല്‍പ്പ് ഡസ്ക് ആരംഭിക്കുമെന്നും ക്യാമ്പസിനുള്ളിൽ സ്ഥാപിക്കണമെന്നും, അനൗദ്യോഗിക പ്രവേശനം ക്യാമ്പസ്സിൽ കർശനമായി തടയാൻ സെക്യൂരിറ്റിക്ക് നിർദ്ദേശങ്ങൾ നൽകണമെന്നും ക്യാമ്പസിന്റെ മെയിൻ ഗേറ്റിലും, ഹോസ്റ്റലുകളിലും, യൂണിവേഴ്സിറ്റി ക്യാമ്പസ് ലൈ ബ്രറിയിലും സിസിടിവി പുതുതായി സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.