തിരുവനന്തപുരം :തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് ജോൺ ബ്രിട്ടാസ് എം.പി കേരള സർവകലാശാല ക്യാമ്പസിൽ എത്തി സിപിഎം അനുകൂല ജീവനക്കാർ സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്തത് സംബന്ധിച്ച
പരാതിയിൽ ഇലക്ഷൻ കമ്മീഷൻ രജിസ്ട്രറോട് അടിയന്തരമായി വി ശദീകരണം നൽകാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നുവെ ങ്കിലും ഇന്ന് വൈകി സർവ്വകലാശാല രജിസ്ട്രാർ മറുപടി നൽകി .
പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ക്യാമ്പസ്സിൽ മീറ്റിംഗ് നടത്തുന്നത് വിസി വില ക്കിയെങ്കിലും മീറ്റിംഗിന്റെ
സംഘാടകർ ഉത്തരവ്
അവഗണിക്കുകയാ യിരുന്നുവെന്നും മീറ്റിംഗ് നടപടികൾ ചില മാധ്യമങ്ങൾ ലൈവ് ആയി സംപ്രേഷണം ചെയ്തുവെന്നും മീറ്റിംഗ് നടത്തുന്നത് വിലക്കിയ സർവ്വകലാശാലയുടെ നടപടിയെ വിമർ ശിച്ചതായും രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ബ്രിട്ടാസിനെയും സംഘാടകരെയും വെള്ളപൂശിയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്.
പെരുമാറ്റചട്ടങ്ങൾ പാ ലിച്ചാണ് യോഗം നടത്തിയതെന്നും, നടപടികളെ ന്യായീകരിച്ചും മറുപടി നൽകാൻ രജിസ്ട്രാറുടെമേൽ യോഗം സംഘടിപ്പിച്ചവർ സമ്മർദ്ദം ചെലുത്തിയിരുന്നതായി അറിയുന്നു
എന്നാൽ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിൽ യോഗം തടയാൻ ഉത്തരവിട്ട വൈസ് ചാൻസലറെ അധിക്ഷേപിച്ചു സംസാരിച്ചത് മാധ്യമങ്ങളിൽ പ്രചരിച്ചതുകൊണ്ട് അക്കാര്യം രജിസ്ട്രാർ ഇലക്ഷൻ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
സർവകലാശാലയുടെ വിലക്ക് ലംഘിച്ചാണ് ജോൺ ബ്രിട്ടാസ് യോഗത്തിൽ പങ്കെടുത്തതെന്നും പെരുമാറ്റചട്ടം ലംഘിച്ചിരുന്നതായും ഇലക്ഷൻ കമ്മീഷനെ അറിയിച്ചാൽ സംഘാടകർക്കും ബ്രിട്ടാസിനും കൂടുതൽ നടപടികൾ നേരിടേണ്ടി വരുമെന്ന ആശങ്ക ഒഴിവാക്കാനാണ് നടപടികളെ മയപെടുത്തിയുള്ള റിപ്പോർട്ട്.
ഓഫീസ് ഇന്റർവെൽ സമയത്താണ് യോഗം സംഘടിപ്പിച്ചിരുന്നതെന്നും പ്രതിമാസം നടത്താറുള്ള പ്രഭാഷണ ങ്ങളുടെ ഭാഗമായി ജീവനക്കാരിൽ അവബോധം ഉണ്ടാക്കുന്നത്തിനുള്ള പ്രഭാഷണമാണ് ജോൺ ബ്രിട്ടാസ് നടത്തിയതെന്നും,രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടില്ലെന്നും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ട് അഭ്യർത്ഥന നടത്തിയതായി അറിവില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
എന്നാൽ യോഗത്തിൽ വിസി യെ വ്യക്തിപരമായും, തുടർന്ന് കേന്ദ്ര സർക്കാരിനെയും യൂപി സർക്കാരിനെയും വിമർശിച്ച് ബ്രിട്ടാസ് പ്രസംഗിച്ചത് മറച്ചുവച്ചായിരുന്നു രജിസ്ട്രാറുടെ റിപ്പോർട്ട്.