KTU– ഗവെർണിങ് ബോർഡ് യോഗത്തിൽ വിസി യുടെ ഉത്തരവ് റദ്ദാക്കാൻ പ്രമേയം,ചട്ട വിരുദ്ധ നടപടിയിൽ വിയോജിച്ച് വിസി1 min read

17/1/23

സാങ്കേതികസർവ്വകലാശാല ജീവനക്കാരെ സ്ഥലംമാറ്റി കൊണ്ടുള്ള വിസി ഡോ:സിസാ തോമസിന്റെ ഉത്തരവിനെതിരെ സർവ്വകലാശാലയുടെ ബോർഡ്‌ ഓഫ് ഗവർണേ ഴ്സ് യോഗത്തിൽ വാക് പോര്.

വിസി ഇന്നലെ പുറത്തിറക്കിയ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവ് സർവകലാശാലയുടെ നിലവിലെ സംവിധാനങ്ങളെ ഗുരുതരമായി ബാധിക്കാൻ ഇടയുള്ള തുകൊണ്ട് ഉത്തരവ് സസ്പെൻഡ് ചെയ്യണമെന്നും മേൽപ്പടി ഉത്തരവ് ഉണ്ടാക്കുന്ന ആഘാതങ്ങൾ പരിശോധിച്ചു മാത്രമേ നടപ്പിലാക്കാവുവെന്നും ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം വിസി യുടെ വിയോജിപ്പോടെ പാസ്സാക്കി.

മറ്റ് സർവ്വകലാശാലകളിലെ സെനറ്റിന് സമാനമാണ് KTU വിലെ ഗവെർണിങ് ബോർഡ്.
സിൻഡിക്കേറ്റ് അംഗങ്ങളുടെ പൂർണ്ണ പിന്തുണയോട് കൂടിയാണ് പ്രമേയം അവതരിപ്പിച്ചത്. സിൻഡിക്കേറ്റ് അംഗങ്ങൾ അല്ലാതുള്ള ഏതാനും ബോർഡ് അംഗങ്ങൾ മാത്രമേ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തുള്ളൂ.

ജീവനക്കാരുടെ സ്ഥലം മാറ്റം വൈസ്ചാൻസില റുടെ അധികാരപരിധിയിൽ പെട്ടതാണ്. ഇതിൽ ഇടപെടാൻ സിൻഡിക്കേറ്റിനോ ഗവെർണിങ് ബോർഡിനോ അധികാരം ഇല്ലാത്തതുകൊണ്ട് ചട്ട വിരുദ്ധമായ പ്രമേയത്തിന് വിസി അവതരണണാ നുമതി നിഷേധിച്ചതാണ് ബഹളത്തിന് കാരണമായത്. തുടർന്നാണ് വിസി യുടെ വിയോജിപ്പോടെ പ്രമേയം അംഗീകരിച്ചത്.

.കഴിഞ്ഞാഴ്ച ചേർന്ന സിൻഡിക്കേറ്റ്, സർവ്വകലാശാലയുടെ ദൈനംദിന പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ സിൻഡിക്കേറ്റിന്റെ ഉപസമിതി സമിതി രൂപീകരിച്ചു വെങ്കിലും ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യോഗം ചേരാൻ വിസി അനുവദിച്ചിട്ടില്ല. വിസി യുടെ വിയോജിപ്പോടെ ചട്ടവിരുദ്ധമായി പ്രമേയം പാസ്സാക്കിയതുകൊണ്ട് സ്ഥലം മാറ്റ ഉത്തരവുകൾ വിസി പിൻവലിക്കില്ല.

വിസി യുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരു ദിവസവേതനക്കാരന് പകരം യൂണിവേഴ്സിറ്റിയിലെ ഒരു സ്ഥിരം ജീവനക്കാരനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതും, ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ ഡിജിറ്റൽ ഒപ്പ് പതിക്കുന്നതിന് ബോധപൂർവം കാലതാമസം വരുത്തിയതിലൂടെ നാലായിരത്തോളം ഡിഗ്രി സർട്ടിഫിക്കേറ്റുകൾ വൈകി അയക്കുന്നതിനു കാരണക്കാരനായ IT അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലം മാറ്റിയതുമാണ് സിൻഡിക്കേറ്റ് അംഗങ്ങളെയും ബോർഡ് അംഗങ്ങളെയും പ്രകോപിച്ചത്.

യൂണിവേഴ്സിറ്റി ആക്ടിന് വിരുദ്ധമായി സിൻ ഡിക്കേറ്റും ഗവെർണിങ് ബോർഡും കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഗവർണർക്ക് റിപ്പോർട്ട്‌ ചെയ്യും.വിസി ഗവർണർക്ക് അയയ്ക്കുന്ന കത്തുകൾ സിൻഡിക്കേറ്റിന്റെ അംഗീകാരത്തിന് സമർപ്പിക്കണമെന്ന വിചിത്രമായ തീരുമാനവും കഴിഞ്ഞ യോഗം കൈകൊണ്ടിരുന്നു.
സംസ്ഥാനത്തെ മറ്റ് സർവ്വകലാശാലകളിൽ നിന്നും വ്യത്യസ്തമായി സി ൻഡിക്കേറ്റ് അംഗങ്ങൾ പരീക്ഷ നടത്തിപ്പുൾപ്പടെയുള്ള ദൈനംഭരണത്തിൽ ഇടപെടുന്നതായി ജീവനക്കാർക്കിടയിൽ ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *