ആറു മാസമായിട്ടും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചില്ല ; കേരള സർവകലാശാലയിലെ പി ജി വിദ്യാർത്ഥികൾ ആശങ്കയിൽ ;സാങ്കേതിക പിഴവെന്ന് സർവകലാശാല, ചോദ്യകർത്താവിന് ശരി ഉത്തരം അറിയാത്തതിനാലാണ് ഫലം വൈകുന്നതെന്ന് ആക്ഷേപം1 min read

 

തിരുവനന്തപുരം :കേരള സർവകലാശാലയുടെ മേയിൽ നടന്ന അവസാന സെമസ്റ്റർ  പരീക്ഷാഫലങ്ങൾ ആറുമാസം പിന്നിട്ടിട്ടും പ്രസിദ്ധീകരിച്ചില്ല. മറ്റ് സർവകലാശാലകളിലെ വിദ്യാർത്ഥികൾ ഗവേഷണം ഉൾപ്പടെ ഉന്നത പഠനത്തിന് സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകളിൽ പഠനം തുടങ്ങിയിട്ടും പരീക്ഷാഫലം കാത്തിരിക്കുകയാണ് കേരളയിലെ പിജി വിദ്യാർത്ഥികൾ.

പുതുതായി സർവ്വകലാശാല വാങ്ങിയ സോഫ്റ്റ്‌വെയറിലെ തകരാറാണ് റിസൾട്ട് വൈകുന്നതിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച മൂല്യ നിർണ്ണായ ക്യാമ്പുകൾ ആരംഭിച്ചമ്പോൾ മൂല്യനിർണ്ണയം നടത്തുന്ന അധ്യാപകർ ആശയകു ഴപ്പത്തിലായി . പിജി നാലാം സെമസ്റ്റർ എക്കണോമിക്സ് പരീക്ഷയിലെ രണ്ടു ചോദ്യങ്ങൾ തെറ്റാണെന്ന് കണ്ടെത്തി. ആ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയ വർക്ക് യുക്തമായ മാർക്ക് നൽകാൻ സർവകലാശാല നിർദ്ദേശം നൽകിയിരിക്കുകയാണ്. 10 ചോദ്യങ്ങളുടെ ഉത്തരം ചോദ്യകർത്താവ് നൽ കിയിരിക്കുന്നത് തന്നെ തെറ്റായാണ്‌. മൂല്യനിർണ്ണായത്തി നുള്ള സ്കീം പരിശോധിക്കാൻ ചുമതല പെടുത്തിയവർ പോലും തെറ്റ് കണ്ടെത്തിയിരുന്നില്ല. പ്രസ്തുത വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരാണ് മൂല്യ നിർണയത്തിനിടയിൽ ഈ വീഴ്ച കണ്ടെത്തിയത്. ചോദ്യകർത്താവിന്റെ ഉത്തരം തള്ളി,വിദ്യാർത്ഥികൾ എഴുതിയ ശരിയായ ഉത്തരത്തിന് മാർക്ക് നൽകാൻ അദ്ധ്യാപകർ സ്വയം തീരുമാനിക്കുകയായിരുന്നു. എന്നാൽ ഈ വിഷയം പഠിപ്പിക്കാത്ത അധ്യാപകരാകട്ടെ ചോദ്യ കർത്താവ് നൽകിയ തെറ്റായ ഉത്തരം പരിഗണിച്ച് മൂല്യം നിർണയം നടത്തുമ്പോൾ ശരിയായ ഉത്തരമെഴുതിയ വിദ്യാർത്ഥികളുടെ മാർക്കുകൾ നഷ്ടപ്പെട്ടിരിക്കാ നിടയുണ്ട്.
പരിചയസമ്പന്നരല്ലാത്ത താരതമ്യേന ജൂനിയർ ആയ അധ്യാപകർക്ക് ചോദ്യം തയ്യാറാക്കാനുള്ള ചുമതല സർവ്വകലാശാല നൽകുന്നതാണ് ഇത്തരത്തിലുള്ള വീഴ്ചകൾക്ക് കാരണമെന്ന് ആക്ഷേപമുണ്ട് .മറ്റു വിഷയങ്ങൾക്കും തെറ്റായ മൂല്യ നിർണ്ണായ സ്കീം തയ്യാറാക്കിയിരുന്നോ എന്ന പരിശോധനയി യാണ് ഇപ്പോൾ സർവ്വകലാശാല.

ഡിസംബർ ആദ്യം പിജി പരീക്ഷാഫലങ്ങൾ സർവകലാശാല പ്രസിദ്ധപ്പെടുത്തും. വിദ്യാർത്ഥികളുടെ ഒരു ആക്കാദിക വർഷം ഇപ്പോൾ തന്നെ നഷ്ടമായി .

കൃത്യമായി പരീക്ഷകളും ഫല പ്രഖ്യാപനവും നടക്കാത്തതാണ് സംസ്ഥാനത്തെ കോളേജുകളിൽ നിന്നും വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.ഈ വർഷവും നിരവധി കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകി ടക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *