കേരള രജിസ്ട്രാർ യൂണിയൻ ഓഫീസ് താഴിട്ട് പൂട്ടി,ഉൽഘാടനം ചെയ്യാനാവാതെ മന്ത്രി മടങ്ങി1 min read

26/5/23

തിരുവനന്തപുരം :കേരള സർവകലാശാലയിലെ ബിജെപി അനുഭാവികളായ ജീവനക്കാരുടെ സംഘടന അനധികൃതമായി കയ്യേറിയ ഓഫീസ് റൂം രജിസ്ട്രാർ അടച്ചുപൂട്ടിയത് കൊണ്ട് യൂണിയൻ ഓഫീസ് ഉദ്ഘാടനം ചെയ്യാൻ എത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടന ചടങ്ങ് ഉപേക്ഷിക്കേണ്ടിവന്നു.

കേന്ദ്ര മന്ത്രി യൂണിയൻ ഓഫീസ് ഉൽഘാടനം ചെയ്യുമെന്ന് യൂണിയൻ ഭാരവാഹികൾ പ്രഖ്യാപിച്ചതിനെതുടർന്ന്, സിപിഎം സംഘടനാ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. വിസി യുടെ ഒത്താശയോടെയാണ് ഇവർ ഓഫീസ് റൂം കൈ യ്യേറിയാതെന്നാണ് സിപിഎം സംഘടനയുടെ ആക്ഷേപം.
സിപിഎം സംഘടനയുടെ എതിർപ്പിനെ തുടർന്ന് ബിജെപി അനുഭവ ജീവനക്കാർ കയ്യേറിയ മുറി രജിസ്ട്രാർ താഴിട്ട് പൂട്ടി സീൽ ചെയ്യുകയായിരുന്നു.

ക്യാമ്പസിലെത്തിയ മന്ത്രിയെ വൈസ് ചാൻസർ ഡോ: മോഹൻ കുന്നമേൽ സ്വീകരിച്ച് വിസി യുടെ ചേമ്പറിലേക്ക് കൂട്ടിക്കൊണ്ടുപോയി.
കേരളസർവ്വകലാശാലയ്ക്കും ആരോഗ്യ സർവകലാശാലയ്ക്കും ഗവേഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കേന്ദ്ര ഗ്രാൻഡ് അനുവദിക്കണമെന്ന വിസി യുടെ ആവശ്യം അടിയന്തരമായി തന്നെ അനുഭാവപൂർവ്വം കേന്ദ്രസർക്കാർ പരിഗണിക്കുന്നതാണെന്ന് മന്ത്രി വിസി ക്ക് ഉറപ്പു നൽകി.

ജീവനക്കാരുടെ സംഘടനകൾ നിലവിൽ ഉപയോഗിക്കുന്ന ഓഫീസ് മുറികളും കാര്യവട്ടം ക്യാമ്പസിൽ ജീവനക്കാരുടെ സഹകരണ സംഘങ്ങൾ ഉപയോഗിക്കുന്ന കെട്ടിടങ്ങളും സർവ്വകലാശാല അനുവദിച്ചതല്ല എന്ന ആരോപണം പരിശോധിക്കാൻ വൈസ്ചാൻസലർ രജിസ്ട്രാറെ ചുമതലപെടുത്തി.

സിപിഎം അനുഭാ വമുള്ള എംപ്ലോയീസ് യൂണിയൻ, കോൺഗ്രസിന്റെ സ്റ്റാഫ്‌ യൂണിയൻ,സിപിഐ യുടെ എംപ്ലോയീസ് അസോസിയേഷൻ എന്നീ സംഘടനകൾക്ക് ക്യാമ്പസ്സിൽ പ്രത്യേക ഓഫീസുകൾ ഉണ്ട്. എംപ്ലോയീസ് സംഘ് ആണ് ഇപ്പോൾ മുറി കൈയ്യെറിയത്. മന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് സെനറ്റ് ഹൗസ് ക്യാമ്പസിൽ കനത്ത പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *