എംജി വിസി യുടെ ചുമതല;ഗവർണർ സർക്കാറിനോട് പാനൽ ആവശ്യപ്പെട്ടു1 min read

26/5/23

തിരുവനന്തപുരം :നാളെ കാലാവധി അവസാനിക്കുന്ന എംജി വിസി ഡോ: സാബു തോമസിന് പുനർനിയമനം നൽകണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തോട് ഗവർണർ
വിയോജിച്ചു.

കണ്ണൂർ സർവ്വകലാശാലയിൽ പുനർ നിയമന നൽകിയതിനെതിരാ യുള്ള ഹർജ്ജി സുപ്രീം കോടതിയുടെ പരിഗണന യിലിരിക്കുമ്പോൾ വീണ്ടും മറ്റൊരു പുനർനിയമനം നടത്തുന്നതിൽ ഗവർണർക്ക് വിയോജിപ്പെന്നറിയുന്നു. എന്നാൽ  കണ്ണൂർ സർവ്വകലാശാല നിയമത്തിന് വ്യത്യസ്തമായി
എംജി യിൽ സർവ്വകലാശാല നിയമ പ്രകാരം പ്രായപരിധി 65 വയസ്സായതിനാൽ സാബു തോമസ്സിന് ഒരു ടേം കൂടി അനുവദിക്കുന്നതിൽ നിയമതടസമില്ലെന്നാണ് സർക്കാരിന്റെ നിലപാട്

താൽക്കാലിക വിസി യെ സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന്റെ ഭാഗമായി ഗവർണർ സർക്കാരിനോട് മൂന്നു സീനിയർ പ്രൊഫസർമാരുടെപേരുപാനൽ ആവശ്യപ്പെട്ടിരിക്കുകയാണ്.സർക്കാർ നിർദ്ദേശിക്കുന്ന പാനലിൽ നിന്നാവും താൽക്കാലിക വിസി യെ നിയമിക്കുക.
കുസാറ്റിലും സർക്കാർ നിർദ്ദേശിച്ച ആൾക്കാണ് വിസി യുടെ ചുമതല നൽകിയത്.

എംജി വിസി സാബു തോമസ് അധിക ചുമതല വഹിക്കുന്ന മലയാളം സർവ്വകലാശാലയിലും പുതുതായി ഒരു പ്രൊഫസ്സർക്ക് ചാർജ് നൽകേണ്ടിവരും.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ പിരിച്ചുവിടൽ നോട്ടീസ് നൽകി യിരിക്കുന്ന സാബു തോമസിന്റെ നിയമനകാലാവധി നീട്ടി നൽകുന്നതിലുള്ള വൈരുദ്ധ്യം ഗവർണറുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

എംജി വിസി കൂടി വിരമിക്കുന്നത്തോടെ സംസ്ഥാനത്തെ ഒൻപത് സർവ്വകലാശാലകളിൽ വിസിമാർ ഇല്ലാതാവും.
ഗവർണർ യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലിൽ ഒപ്പ് വച്ചില്ലെങ്കിൽ, ഗവർണറുടെ കാലാവധി പൂർത്തിയാകുന്നതുവരെ താൽക്കാലിക വിസി മാർ തുടർന്നാൽമതി എന്ന നിലപാടിലാണ് സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *