കേരളസർവകലാശാലയിലെ അനധികൃത കയ്യേറ്റം;രജിസ്ട്രാർ റിപ്പോർട്ട് നൽകി1 min read

27/5/23

തിരുവനന്തപുരം :കേരള സർവ്വകലാശാലയിലെ ബിജെപി അനുഭാവ ജീവനക്കാർ അവരുടെ സംഘടന ഓഫീസിനായി സർവകലാശാല ക്യാമ്പസിൽ അനധികൃതമായി മുറികയ്യേറിയതായ പരാതിയെത്തുടർന്ന് സർവ്വകലാശാലയിൽ വിവിധ സംഘടനകൾക്ക് ഓഫീസ് റൂം അനുവദി ച്ച ഉത്തരവുകൾ ഹാജരാക്കാനുള്ള വിസി യുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രാർ ഇന്ന് റിപ്പോർട്ട് നൽകി.

സർവ്വകലാശാലയിലെ ജീവനക്കാരുടെ വിവിധ സംഘടനകളും , പെൻഷൻകാരുടെ സംഘടനകളും സഹകരണ സംഘങ്ങളു മായി 22 മുറികൾ കൈവശം വച്ചിട്ടുണ്ടെന്നും ഇവ അനുവദിച്ചത് സംബന്ധിച്ച രേഖകൾ ലഭ്യമല്ലെന്നുമുള്ള റിപ്പോർട്ടാണ് രജിസ്ട്രാർ വിസിക്ക് സമർപ്പിച്ചത്.

ഓഫീസ് റൂമുകൾ അനുവദിച്ചത് യൂണിവേഴ്സിറ്റി ഉത്തരവ് പ്രകാരമല്ലാത്തതു കൊണ്ട് തങ്ങളുടെ കൈവശമുള്ള ഓഫീസ് റും താഴിട്ട് പൂട്ടിയത് ശരിയായ നടപടി യല്ലെന്നും സമാനമായ രീതിയിൽ ബിജെപി അനുഭാവികളായ ജീവനക്കാരുടെ സംഘടനയ്ക്കും റൂം അനുവദിക്കണമെന്നുമാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നലെ വിസി യോട് ആവശ്യപ്പെട്ടിരുന്നത്.

റൂം അനുവദിച്ചത് സംബന്ധിച്ച് തങ്ങളുടെ കൈവശമുള്ള ഉത്തരവുകൾ ഹാജരാക്കാൻ സംഘടനകളോട് ആവശ്യപ്പെടാൻ വിസി നിർദ്ദേശിച്ചിട്ടുണ്ട്.

അതോടൊപ്പം ഓരോ സംഘടനകളും കൈവശം വച്ചിട്ടുള്ള റൂമുകളുടെ വിസ്തീർണം അളന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട്‌ നൽകാൻ എൻജിനീയർക്കും നിർദ്ദേശം നൽകിയിട്ടു ണ്ട്.

ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് രജിസ്ട്രാർ

യൂണിവേഴ്സിറ്റി ക്യാമ്പസ് സന്ദർശിച്ച കേന്ദ്രമന്ത്രിക്ക് ജീവനക്കാരുമായി ചർച്ച ചെയ്യുന്നതിന് അനുവദിച്ചിരുന്ന
ഡീൻസ് റൂമിന് മുന്നിൽ അനധികൃതമായി സംഘടന ബോർഡുകൾ പ്രദർശിപ്പിച്ച ജീവനക്കാർക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്ന് രജിസ്ട്രാർ വിസിക്ക് കുറിപ്പ് നൽകിയെങ്കിലും വിസി ഉത്തരവ് നൽകിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *