എംജി വിസി വിരമിച്ചു;പകരക്കാരനെ നിയമിച്ചില്ല1 min read

27/5/23

എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ:സാബു തോമസ് ഇന്ന് വിരമിച്ചു. അദ്ദേഹത്തിന് പുനർനിയമന നൽകണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം ഗവർണർ അംഗീകരിച്ചില്ല. പകരം മൂന്ന് പേരുടെ പാനൽ സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും സർക്കാർ പാനൽ സമർപ്പിച്ചിട്ടില്ല. എംജി യൂണിവേഴ്സിറ്റി വിസിക്ക് മലയാളം സർവ്വകലാശാലയുടെ അധിക ചുമതല കൂടി നൽകിയിരുന്നതുകൊണ്ട് ഇന്നുമുതൽ മലയാളം സർവകലാശാലയിലും വിസി യുടെ ചുമതല ആർക്കും നൽകിയിട്ടില്ല.

സാങ്കേതിക സർവ്വകലാശാലയിൽ മാത്രമാണ് താൽ ക്കാലിക വിസിയെ നിയമിക്കുന്നതിന് സർക്കാരിൻറെ ശുപാർശ ആവശ്യമുള്ളത്. എംജിയിലും മലയാളം സർവകലാശാലയിലും താൽക്കാലി വിസി യുടെ കാര്യത്തിൽ ഗവർണർക്ക് യുക്തമായ നടപടികൾ കൈക്കൊള്ളാവുന്നതാണ്.സർക്കാരിൻറെ പാനൽ ലഭിച്ചില്ലെങ്കിൽ ഗവർണർ നേരിട്ട് ഏതെങ്കിലും സീനിയർ പ്രൊഫസർ മാർക്ക് ചുമതല നൽകും.

അതിനിടെ സാങ്കേതിക സർവ്വകലാശാലയിൽ യൂണിവേഴ്സിറ്റി നിയമ പ്രകാരം താൽക്കാലിക വിസി ആറു മാസത്തിൽ കൂടുതൽ തുടരാൻ പാടില്ലെന്ന പരാതിയിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. പുതുതായി ചുമതലയേ റ്റ ഡിജിറ്റൽ വിസിക്ക് ആറുമാസം തൽ സ്ഥാനത്ത് തുടരാ മെന്നാണ് സർക്കാരിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *