ഗവർണർക്ക് വഴങ്ങി കേരള വിസി സെർച്ച് കമ്മിറ്റി പ്രതിനിധിക്കായി സെനറ്റ് യോഗം വിളിക്കാൻ തീരുമാനം1 min read

1/10/22

തിരുവനന്തപുരം :വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ അടിയന്തരനടപടികൾ ആരംഭിച്ചു കഴിഞ്ഞുവെ ന്നു കേരള വൈസ് ചാൻസലർ ഗവർണറുടെ സെക്രട്ടറിയെ ഇന്ന് രേഖാമൂലം അറിയിച്ചു.
എന്നാൽ സെനറ്റ് യോഗം വിളിച്ചു ചേർക്കുന്നത് സംബന്ധിച്ച നോട്ടീസ് അംഗങ്ങൾക്ക് അയച്ചിട്ടില്ല.

കഴിഞ്ഞ ജൂൺ 13 നാണ് സെർച്ച് കമ്മിറ്റി യിലേക്കുള്ള സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുത്തറിയിക്കാൻ ഗവർണർ യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെട്ടത്. ആ ദിവസം മുതൽ ഇതേവരെ പ്രതിനിധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഈമാസം ഏഴിന് മുമ്പ് വിശദമായി അറിയിക്കാനാണ് വിസി ക്ക് ഇന്നലെ ഗവർണറുടെ സെക്രട്ടറി കത്ത് നൽകിയത്. തുടർന്നാണ് സെനറ്റ് വിളിച്ചു കൂട്ടുവാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ ഗവർണറെഅറിയിച്ചത്.

ജൂലൈ 15 ന് കൂടിയ
സെനറ്റ് തെരഞ്ഞെടുത്ത പ്രതിനിധി പിൻവാങ്ങിയതിനെ തുടർന്ന്
ഓഗസ്റ്റ് മാസത്തിൽ കൂടിയ വിശേഷൽ
സെനറ്റ് യോഗം,സെർച്ച് കമ്മിറ്റി ഏകപക്ഷീയമായി രൂപീകരിച്ച ഗവർണറുടെ നടപടിയെ അപലപി ച്ചുകൊണ്ട് പ്രമേയം പാസാക്കിയിരുന്നു. ഒരു സർവകലാശാലയുടെ ചാൻസലർക്കെതിരെ പ്രമേയം അവതരിപ്പിക്കുന്നതിന് യോഗത്തിൽ അദ്ധ്യക്ഷം വഹിച്ച വൈസ് ചാൻസലർ അനുമതി നൽകുന്നത് സർവ്വകലാശാല ചരിത്രത്തിലാദ്യമായാണ്.
സെനറ്റ് പ്രതിനിധി തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട്‌ വിസി യോട് ആവശ്യപ്പെട്ടിരിക്കുന്നത് വിസി ക്കെതിരെ നടപടികളുമായി മുന്നോട്ട് പോകുന്നമെന്നതിന്റെ സൂചനയാണെന്നറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *