3/10/22
തിരുവനന്തപുരം :കേരളാ വിസി നിയമന സേർച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയുടെ പേര് 11 ന് മുൻപ് അറിയിക്കണമെന്ന ഗവർണറുടെ അന്ത്യശാസന പ്രകാരം കേരളാ വിസി ഒക്ടോബർ 11 രാവിലെ സെനറ്റിന്റെ വിശേഷാൽ യോഗം വിളി ച്ചുചേർക്കാൻ തീരുമാനിച്ചു. ഇന്നലത്തെ തീയതിയിൽ സെനറ്റ് യോഗ അറിയിപ്പ് രജിസ്ട്രാർ,അംഗങ്ങൾക്ക് അയച്ചു.
സേർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയുടെ തെരഞ്ഞെപ്പ് മാത്രമാണ് അജണ്ട.
ഗവർണറുടെ നിർദേശപ്രകാരം ജൂലൈ 15 ന് ചേർന്ന കേരളാ
സെനറ്റ് യോഗം പ്ലാനിങ് ബോർഡ് വൈസ് ചെയർ മാനെ തെരഞ്ഞെടുത്തു വെങ്കിലും അദ്ദേഹം പിന്നീട് സ്ഥാനം ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പകരക്കാരനെയാണ് 11 ന് ചേരുന്ന സെനറ്റ് യോഗം തെരഞ്ഞെടുക്കുന്നത്.
.
രാഷ്ട്രീയ കാരണങ്ങളാൽ ഇടതു പക്ഷ അംഗങ്ങൾ പേര് നിദ്ദേശിക്കാൻ തയ്യാറാവുന്നില്ലങ്കിൽ, യൂ ഡിഎഫ് അംഗങ്ങൾ നിർദ്ദേശിക്കുന്ന അംഗത്തെ വിസി ക്ക് സെ നറ്റ് പ്രതിനിധിയായി അംഗീകരിക്കേണ്ടിവരും