തിരുവനന്തപുരം :മികച്ചകലാകായിക പ്രതിഭകളുടെയും, പഠനത്തിൽ മികവ് കാട്ടിയ വിദ്യാർത്ഥികളുടെയും പേരുകൾ ഗവർണർക്ക് സർവ്വകലാശാല നൽകാതിരുന്നതാണ് ഗവർണർക്ക് സ്വന്തം നിലയിൽ നാല് വിദ്യാർത്ഥികളെ
സെനറ്റിലേയ്ക്ക് നാമനിർദ്ദേശം ചെയ്യാൻ സാഹചര്യം നൽകിയതെന്ന ആരോപണവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തുവന്നു. പ്രസ്തുത വിഷയം ഡിസംബർ 28 ന് ചേരുന്ന ‘കേരള’ സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗം ജെ.എസ്. ഷിജുഖാൻ വൈസ് ചാൻസർക്ക് കത്ത് നൽകി.
ഗവർണറുമായുള്ള SFI യുടെ ഏറ്റുമുട്ടലിന് കാരണമായ ഈ വിഷയം സിൻഡിക്കേറ്റിൽ ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്ക് കാരണമാകും. വിസി ഡോ: മോഹൻ കുന്നുമ്മേലിനെ ഉന്നം വച്ചുള്ള നീക്കമായിരിക്കും സിപിഎം നടത്തുക.
ഗവർണർ ‘കേരള’ സെ നറ്റിലേക്ക് നാമനിദ്ദേശം ചെയ്ത നാല് വിദ്യാർത്ഥികളുടെ നാമ നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സർവ്വകലാശാല അന്തിമമായി അംഗീകരിച്ചിട്ടില്ലാത്ത പട്ടികയിൽപെട്ട മികച്ച വിദ്യാർത്ഥികളാണ് ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്. എന്നാൽ ഇവരുടെ പേരുകൾ ഗവർണറുടെ പരിഗണനയ്ക്ക് സർവ്വകലാശാല അയച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ ഗവർണറെ എങ്ങനെ കുറ്റപ്പെടുത്താനാ വുമെന്നാണ് മറുവാദം.
വിവിധ വിഷയങ്ങളിൽ ഒന്നാം റാങ്ക് വാങ്ങിയ 30 ഓളം വിദ്യാർത്ഥികളും സ്പോർട്ട്സിലും കലാ മത്സരങ്ങളിലും മെഡൽ കരസ്ഥമാക്കിയ 40 ഓളം വിദ്യാർത്ഥികളുമു ള്ളപ്പോൾ എട്ടുപേരുടെ പേരുകൾ മാത്രമാണ് ഗവർണർക്ക് നൽകുന്നതിനു വേണ്ടി രജിസ്ട്രാർ തയ്യാറാക്കി പട്ടികയിലുള്ളത് .
രജിസ്ട്രാർ ശുപാർശ ചെയ്തതാകട്ടെ സംസ്കൃതത്തിലും മ്യൂസിക്കിലും വടംവലി മത്സരത്തിലും പങ്കെടുത്ത വിദ്യാർത്ഥികളുടെ പേരുകൾ മാത്രമാ യിരുന്നു. കൂടുതൽ മെ രിറ്റ് ഉള്ള വിദ്യാർത്ഥികൾ എല്ലാ വിഭാഗത്തിലു
മുള്ളപ്പോൾ എട്ട് വിദ്യാർത്ഥികളുടെ പേരുകൾ മാത്രമായി ഗവർണർക്ക് അയയ് ക്കുന്നതിലെ ഔചിത്യം വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ഫയൽ കഴിഞ്ഞ ഒക്ടോബർ 15 ന് മടക്കിയെങ്കിലും പിന്നീട് ഫയൽ മടക്കി സമർപ്പിക്കാൻ രജിസ്ട്രാർ തയ്യാറാകാത്തതാണ് ഗവർണർക്ക് വിദ്യാർത്ഥികളുടെ പേരുകൾ അയക്കുവാൻ സാധിക്കാതെവന്നതെന്നറിയുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയ പട്ടിക യും വൈസ് ചാൻസർ ഗവർണർക്ക് കൈമാറിയിരുന്നു. എന്നാൽ ഗവർണർ നാമനിർദ്ദേശം ചെയ്ത അംഗങ്ങളിൽ രണ്ടുപേരൊഴിച്ച് ബാക്കിയുള്ളവരെല്ലാം ബിജെപി പ്രാദേശിക ഘടകം നൽകിയ പട്ടികയിൽ പെട്ടവരാണെന്ന് അറിയുന്നു.
സെനറ്റിലേക്കുള്ള നാമനിർദ്ദേശം ഗവർണറുടെ വിവേചനാധികാരമാണ്. മുൻ ഗവർണർ ആയിരുന്ന ജസ്റ്റിസ് സദാശിവം ബിജെപി ആവശ്യപ്പെട്ട പ്രകാരം രണ്ടുപേരെയും മുൻഗവ ർണർ റാം ദുലാരി സിൻഹ,നായനാർ സർക്കാർ നിർദ്ദേശിച്ച ചില പേരുകൾ ഒഴിവാക്കി അന്ന് പ്രതിപക്ഷ നേതാവായിരുന്ന കെ. കരുണാകരൻ ആവശ്യപ്പെട്ട പ്രകാരം 9 പേരെ കൂടി സെ നറ്റിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു.
കേരള, കാലിക്കറ്റ് സെ നറ്റുകളിലേയ്ക്ക് മന്ത്രി നിർദ്ദേശിച്ച ബഹുഭൂരിപക്ഷം പേരുകളും തള്ളിക്കളഞ്ഞത് ഇതാദ്യമായാണ്.
ഗവർണറെ അധി ക്ഷേപിച്ചു കൊണ്ട് എസ്എഫ്ഐ സർവകലാശാല ആസ്ഥാനമന്ദിരത്തിനു മുന്നിൽ ഗേറ്റിന് കുറുകെ പ്രദർശിപ്പിച്ചിട്ടുള്ള ബാനർ നീക്കം ചെയ്യാൻ വൈസ് ചാൻസലർ രജിസ്ട്രാർക്ക് നൽകിയ നിർദ്ദേശം സിൻഡിക്കേറ്റ് അംഗങ്ങളുടെ താല്പര്യ പ്രകാരം നീക്കം ചെയ്യാത്തതും സിൻഡിക്കേറ്റിൽ ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്ക് കാരണമാകും.
26 അംഗ സിൻഡിക്കേറ്റിൽ തെരഞ്ഞെടുപ്പ് നടക്കാത്തതുകൊണ്ട് സർക്കാർ നാമ നിർദ്ദേശം ചെയ്ത ആറ് സിപിഎം അംഗങ്ങൾ മാത്രമാണ് നിലവിലുള്ളത്. ഔദ്യോഗിക
അംഗങ്ങൾ യോഗത്തിൽ നേരിട്ട് പങ്കെടുക്കാറില്ല. സിൻഡിക്കേറ്റിന്റെ കോറം 9 ആയിരിക്കേ ഔദ്യോഗിക അംഗങ്ങൾ ഓൺലൈനായി പങ്കെടുക്കുന്നതായ രേഖ ഉണ്ടാക്കുന്നത് ചട്ടവിരുദ്ധമാണെന്നും അത്തരം യോഗങ്ങൾക്ക് നിയമ സാധുതയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.