ചരിത്രം രചിച്ച് ബിജെപി ;കേരള സർവ്വകലാശാലയിൽ ആദ്യമായി ബിജെപിക്ക് ജയം1 min read

തിരുവനന്തപുരം :കേരള സർവകലാശാല യിൽ ചരിത്രം തീർത്ത് ബിജെപി. സർവകലാശാല സെനറ്റിൽ ആദ്യമായി ബിജെപിക്ക് ജയം.രണ്ട് സീറ്റുകളിലാണ് ബി ജെ പി പ്രതിനിധികള്‍ വിജയിച്ചത്.

പന്ത്രണ്ട് സീറ്റുകളില്‍ 9 എണ്ണം എല്‍ഡിഎഫ് നേടി .ഒരു സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു.അതേസമയം സിപിഐ സ്ഥാനാര്‍ത്ഥി തോറ്റതിനെ ചൊല്ലി സിപിഎം-സിപിഐ അംഗങ്ങള്‍ തമ്മില്‍ തർക്കമുണ്ടായി.ഹൈക്കോടതിയുടെ വിലക്കുള്ള 15 സെനറ്റംഗങ്ങളുടെ വോട്ട് മാറ്റി നിര്‍ത്തിയാണ് വോട്ടെണ്ണല്‍ നടന്നത്.

ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അഞ്ച് സെനറ്റ് അംഗങ്ങളുടേത് ഉള്‍പ്പടെയുള്ള വോട്ട് എണ്ണുന്നതിനാണ് സിംഗിള്‍ ബെഞ്ചിന്റെ വിലക്കുളളത്. ഇതില്‍ 14 പേര്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും ഒരാള്‍ ഹെഡ്മാസ്റ്റര്‍മാരുടെ പ്രതിനിധിയുമാണ്.പ്രിന്‍സിപ്പല്‍ പ്രതിനിധി, സര്‍ക്കാര്‍-സ്വകാര്യ കോളേജ് അധ്യാപക പ്രതിനിധികള്‍ എന്നിവയുടെ തെരഞ്ഞെടുപ്പിലാണ് ഇടത് ജയം. ഒമ്ബത് സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

ഇതില്‍ ജനറല്‍ സീറ്റിലാണ് ബിജപി പ്രതിനിധി ഡോ. ടി ജി വിനോദ് കുമാര്‍ ജയിച്ചത്.പി എസ് ഗോപകുമാറും ജയിച്ചു വോട്ടെണ്ണല്‍ കോടതി വിധി അനുസരിച്ച്‌ പിന്നീട് നടത്തിയാല്‍ മതിയെന്ന വിസിയുടെ തീരുമാനത്തിനെതിരെ രാവിലെ ഇടത് അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു.പിന്നീട് ഹൈക്കോടതി തര്‍ക്കമില്ലാത്ത വോട്ടുകളെണ്ണി ഫലം പ്രഖ്യാപിക്കാമെന്ന് ഉത്തരവിട്ടതോടെയാണ് വോട്ടെണ്ണിയത്.ഹൈക്കോടതി വിധിക്ക് ശേഷമാകും ഔദ്യോഗിക ഫലപ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *