കേരള സർവകലാശാലയിൽ നാലുവർഷ ബിരുദകോഴ്സ് ആരംഭിക്കാൻ തീരുമാനമായി;പെൻഷൻ ആനുകൂല്യങ്ങൾ ഭാഗികമായി നൽകാനും സിൻഡിക്കേറ്റ് തീരുമാനം1 min read

24/8/23

തിരുവനന്തപുരം :നാലുവർഷ  ബിരുദകോഴ്സ് ഉടൻ ആരംഭിക്കാനും, ജനുവരി മുതൽ റിട്ടയർ ചെയ്ത അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കാനും ഇന്ന് ചേർന്ന കേരളയുടെ പ്രത്യേക സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

സർക്കാർ നാമ നിർദ്ദേശം ചെയ്ത ആറ് അംഗങ്ങൾ മാത്രമുള്ള സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗത്തിൽ വിസി, ഡോ:മോഹൻ കുന്നുമ്മേൽ അധ്യക്ഷത വഹിച്ചു.

പെൻഷൻ ആനുകൂല്യങ്ങൾ സർക്കാരിൻറെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ നൽകാൻ പാടുള്ളൂവെന്ന ഉറച്ച നിലപാടിലായിരുന്നു സിൻഡിക്കേറ്റ് അംഗങ്ങൾ. പെൻഷൻ അനുകൂല്യങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് കത്ത് സർക്കാരിൻറെ പരിഗണനയിലി രിക്കുമ്പോൾ സർവകലാശാല തനത് ഫണ്ട്‌ ഉപയോഗിക്കുന്നത് ഭാവിയിൽ സർക്കാർ സഹായം വെട്ടിക്കുറയ്ക്കുന്നതിനിടവരുത്തുമെന്ന് സിൻഡിക്കേറ്റങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ തനത് ഫണ്ടിൽ നിന്ന് പെൻഷൻ ആനുകൂ ല്യങ്ങൾ അനുവദിക്കണമെന്ന നിലപാടിലായിരുന്നു വിസി. ചർച്ചകൾക്ക് ശേഷം കമ്മ്യൂട്ടേഷൻ തുകയും, ജീവനക്കാരുടെ ആർജിത അവധി സറ ണ്ടർ ആനുകൂല്യവും നൽകാനും ഗ്രാറ്റുവിറ്റിതുക സർക്കാരിൻറെ അനുമതി ലഭിച്ചശേഷം നൽകാനും തീരുമാനമായി.

നാലുവർഷം കോഴ്സ് നടത്തിപ്പിന് സ്പെഷ്യൽ ഓഫീസറെ യോഗം ചുമതലപ്പെടുത്തി. ഈ വർഷം ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഇന്റർനാഷണൽ സ്റ്റഡീസ് വിഷയങ്ങളിൽ മാത്രമായിരിക്കും പുതുതായി ആരംഭിക്കുന്ന നാല് വർഷ കോഴ്സ്.

Leave a Reply

Your email address will not be published. Required fields are marked *