കേരള സിൻഡിക്കേറ്റ് വിദ്യാഭ്യാസ വിചക്ഷണരായി സർക്കാർ നാമനിർദ്ദേശം ചെയ്ത മൂന്ന് പേർ 51 ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് ആക്ഷേപം ,ഇവരെ അടിയന്തിരമായി പിൻവലിക്കണമെന്ന് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

15/9/23

തിരുവനന്തപുരം :കേരള സർവകലാശാല സിൻഡിക്കേറ്റിൽ അക്കാദമിക് വിദഗ്ധരാ യി സർക്കാർ നാമനിർദ്ദേശം ചെയ്ത ആറു പേരിൽ മൂന്ന് പേർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരാ ണെന്നും,അവരുടെ അക്കാദമിക് രംഗത്തെ വൈദഗ്ധ്യമോ ബയോഡേറ്റ പോലുമോ പരിശോധിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് നാമനിർദേശം ചെയ്തതെന്നുമാണ് ആക്ഷേപം.

സർവ്വകലാശാല നിയമപ്രകാരം സിൻഡിക്കേറ്റിലേക്ക് ആറ് വിദ്യാഭ്യാസ വിചക്ഷണരെ സർക്കാരിന് നാമനിർദേശം ചെയ്യാവു ന്നതാണ്. പ്രസ്തുത വകുപ്പ്പ്രകാരം സിൻഡിക്കേറ്റ് മൂന്നു സർവ്വകലാശാല പ്രൊഫസർമാരോടൊപ്പമാണ് പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തകരായ
ജെ.എസ്.ഷിജു ഖാൻ, അഡ്വ :ജി.മുരളീധരൻ പിള്ള,ആർ.രാജേഷ് എംഎൽഎ എന്നിവരെ കൂടി നാമനിർദ്ദേശം ചെയ്തത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം ഇവർ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ജില്ലകളിലായി 51 ക്രിമിനൽ കേസുകളിൽ ഇപ്പോഴും പ്രതികളാണ്.ഇവരുടെ യോഗ്യതകൾ സംബന്ധിച്ച ബിയോഡേറ്റകൾ ലഭ്യമല്ലെന്നും മന്ത്രിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നാമനിർദ്ദേശം ചെയ്തതെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്.

സർവ്വകലാശാല നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ചുനടത്തിയിട്ടുള്ള മൂന്നുപേരുടെ നാമനിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും പകരം ആക്കാദമിക് വിദഗ്ധരെ സിൻ ഡിക്കേറ്റിലേയ്ക്ക് നാമനിർദ്ദേശം ചെയ്യണമെന്നുമാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *