കേരള-സെനറ്റ് തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ അലങ്കോലപ്പെടുത്തിയത് അന്വേഷിക്കാൻ  സിൻഡിക്കേറ്റ് സമിതി1 min read

തിരുവനന്തപുരം :കേരള സർവകലാശാല സ്റ്റുഡൻസ് കൗൺസിലേക്കും സെനറ്റിലേക്കും കഴിഞ്ഞ നവംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അലങ്കോലപ്പെടുത്തി ബാലറ്റ് പേപ്പർ ഉൾപ്പെടെയുള്ള രേഖകളും  സർവ്വകലാശാല സെനറ്റ് ഹാളിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതായി  പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യങ്ങൾ അന്വേഷിക്കുവാൻ സിൻഡിക്കേറ്റിന്റെ

വിദ്യാർഥി അച്ചടക്ക സ്ഥിരം സമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് വിസി ഡോ: മോഹൻ കുന്നുമ്മേൽ ഉത്തരവിട്ടു.

സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് അലങ്കോലമാകാനുള്ള കാരണങ്ങൾ, സ്ഥാനാർത്ഥികളോ സ്ഥാനാർത്ഥികൾ ഔദ്യോഗമായി ചുമതലപ്പെടുത്താ ത്തവർ സംഘർഷം ഉണ്ടാക്കാൻ കാരണക്കാരായിട്ടുണ്ടോ, തെരഞ്ഞെടുപ്പ് നടത്തിയതിൽ പാകപ്പിഴ സംഭവിച്ചിട്ടുണ്ടോ, ഔദ്യോഗവുമായി  ചുമലപ്പെടുത്താത്തവർ ഹാളിനുള്ളിൽ പ്രവേശിച്ചതിന് ആരാണ് ഉത്തരവാദികൾ  എന്നീ കാര്യങ്ങൾ അന്വേഷിക്കാനാണ് കമ്മിറ്റിയെ ചുമതലപെടുത്തി യിട്ടുള്ളത്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനും കമ്മിറ്റിയോട് വിസി ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിറ്റി മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം. അതുവരെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒന്നും തന്നെ പ്രഖ്യാപിക്കാൻ പാടില്ലെന്നും വിസി യുടെ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *