തിരുവനന്തപുരം :കേരള സർവകലാശാല തമിഴ് വകുപ്പ് ഇന്ന് നടത്തുന്ന സെമിനാർ, ദേശീയയ്ക്ക് എതിരായതുകൊണ്ട് തടയാൻ
വിസി ഡോ:മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. ‘ജനനായകം’ എന്ന തമിഴ് പ്രസിദ്ധീകരണത്തിൽ വന്ന ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യസുരക്ഷയെ ബാധിക്കുന്ന സെമിനാർ സംഘടിപ്പിക്കുന്നതിന് അനുമതി നൽകിയ വകുപ്പ് മേധാവിയോട് വിശദീകരണം ആവശ്യപ്പെടാനും വിസി ഉത്തരവിട്ടു.
*ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ*
“ഇപ്പോഴും, പഹൽഗാം ആക്രമണം ഉപയോഗിച്ചുകൊണ്ട് അവർ ബീഹാർ തിരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണം നടത്തുന്നുണ്ട്. ഇത് നോക്കുമ്പോൾ, മോദി സർക്കാർ അറിഞ്ഞുകൊണ്ട് തന്നെയല്ലേ പഹൽഗാം ആക്രമണം അനുവദിച്ചത്? ആ ചോദ്യം സ്വാഭാവികമായും നമ്മളിൽ ഉയരും.
ദേശവിരുദ്ധ പ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഫാസിസ്റ്റ് ഗൂഢാലോചനകൾ നടത്താനും ശ്രമിക്കുകയാണ്.
ഈ സാഹചര്യത്തിൽ, മോദി സർക്കാരിന്റെ ഗൂഢാലോചനകളെ പരാജയപ്പെടുത്തേണ്ട ഉത്തരവാദിത്തം ഇന്ത്യയിലുടനീളമുള്ള വിപ്ലവ-ജനാധിപത്യ ശക്തികളുടെ ചുമലിലാണ്.
ഇതിനെ നേരിടാൻ, പഹൽഗാം ആക്രമണത്തെ ഉപയോഗിച്ച് ഇന്ത്യയിലുടനീളം ദേശീയത ഇളക്കിവിടുകയാണ്. “