കേരള സർവകലാശാല യുവജനോത്സവം- ലോഗോയിൽ നിന്ന് ‘ഇൻതിഫാദ’ എന്ന പദം നീക്കം ചെയ്യാൻ വിസിയുടെ നിർദ്ദേശം1 min read

 

തിരുവനന്തപുരം :മാർച്ച് 7 മുതൽ ആരംഭിക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിന്റെ ലോഗോയിൽ നിന്ന് പാലസ്തീൻ- ഇസ്രയേൽ തർക്കങ്ങളെ അനുസ്മരിപ്പിക്കുന്ന ‘ഇൻതിഫാദ’
എന്ന പദം നീക്കം ചെയ്യാൻ കേരള വിസി ഡോ: മോഹനൻ കുന്നു മേൽ രജിസ്ട്രാർ, സ്റ്റുഡൻസ് സർവീസ് ഡയറക്ടർ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എന്നിവർക്ക് നിർദ്ദേശം നൽകി. ഫെസ്റ്റിവൽ കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ എന്ന പേരിൽ മാത്രമാ യിരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. യൂത്ത് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ബാനറുകൾ, പോസ്റ്ററുകൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവയിൽ നിന്ന് ഈ പേര് നീക്കം ചെയ്യേണ്ടതാണ്. സർവകലാശാല ഔദ്യോഗികമായി നടത്തുന്ന വേദികളിൽ ഏതൊരു വിദ്യാർത്ഥികളുടെയോ അധ്യാപകരുടെയോ, പൊതുജനങ്ങളുടെയോ,വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടികൾ കർശനമായും ഒഴിവാക്കപെടണമെന്നും ഈ പദം രാജ്യത്തിൻറെ വിദേശ നയത്തിന് എതിരാണെന്നും, ഇതിൻറെ പേരിൽ നിയമപരമായ വ്യവഹാരങ്ങൾ ഉണ്ടാകു ന്നത് സർവ്വകലാശാലയുടെ സത്പേരിന് കളങ്കം ചാർത്തുമെന്നും വിസി ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.

കേരള സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന യുവജനോത്സവ ത്തിന്റെ പേരിനെ ചൊല്ലി പരാതികളും ഹൈക്കോടതിയിൽ ഹർജ്ജിയും വന്ന സാഹചര്യത്തിലാണ് വിസി യുടെ ഇടപെടൽ.
അധിനിവേശങ്ങൾക്കെതിരെ കലയുടെപ്രതിരോധം എന്ന പ്രമേയവുമായി ‘ഇൻതിഫാദ’എന്ന പേരിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ഇസ്രയേലിനെതിരെ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ വിസി ക്ക് പരാതി നൽകിയത്.
ഭീകര സംഘടനകൾ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേര് ആക്കുന്നത് ഒഴിവാക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു.

വിസി യുടെ നിർദ്ദേശാനുസരണം രജിസ്ട്രാർ സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ റിപ്പോർട്ട് ചോദിച്ചപ്പോൾ ‘ഉയർന്നു വരുന്ന പ്രതിരോധം ‘എന്ന് മാത്രമാണ് ഈ വാക്കിൻറെ അർത്ഥമെ ന്നും സർഗാത്മകമായി യൂണിവേഴ്സിറ്റി യൂണിയൻ ഉപയോഗിക്കാറുള്ള പേരിലും പ്രമേയത്തിലും സർവ്വകലാശാല ഇടപെടാറില്ല എന്ന മറുപടിയാണ് സ്റ്റുഡൻസ് സർവീസ് ഡയറക്ടർ ഡോ: സിദ്ദിഖ് നൽകിയത്. രജിസ്ട്രാർ,സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ വിശദീകരണം വിസി ക്ക് കൈമാറിയതിനെ തുടർന്നാണ് വിസി ലോഗോ പിൻവലിക്കാൻ ഉത്തരവിട്ടത്.

യൂണിവേഴ്സിറ്റി യൂണിയൻ SFI യുടെ പൂർണ നിയന്ത്രണത്തിലാണ്. യുവജനോത്സവത്തിന്റെ നടത്തിപ്പ് യൂണിയനാണെങ്കിലും ഫെസ്റ്റുവലിന് ലക്ഷങ്ങൾ ചെലവിന്
ലക്ഷങ്ങൾ സർവ്വകലാശാലയാണ് വഹിക്കുന്നത്.

കഴിഞ്ഞ ആഴ്ച ലോഗോ പ്രകാശനം സിപിഎം തിരു:ജില്ല സെക്രട്ടറിയാണ് രജിസ്ട്രാർക്ക് നൽകി നിർവഹിച്ചത്. പതിവിന് വിരുദ്ധമായി സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനാ ഹാളിലാണ് ലോഗോ പ്രകാശനത്തിന്റെ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *