കേരള സർവകലാശാല മാസ്റ്റർ ഇൻ ട്രാവൽ &ടുറിസം (PG )ഒന്നാം റാങ്ക് വന്ദന വേണുഗോപാലിന്1 min read

19/9/23

തിരുവനന്തപുരം :കേരള സര്‍വകലാശാലയില്‍  മാസ്റ്റര്‍ ഇന്‍ ട്രാവല്‍ ആന്‍ഡ്ടൂറിസത്തില്‍ (പി. ജി) ഒന്നാം റാങ്ക്  തിരുവനന്തപുരം മാര്‍ ഈവാനിയോസ്കോളജിലെവന്ദനാവേണുഗോപാല്‍ നേടി .മാന്നാര്‍ ഗ്രാമപഞ്ചായത്ത് 12 വാർഡിൽ കുട്ടമ്പേരൂര്‍ പാണ്ടിശേരില്‍ ദേവനന്ദനംവീട്ടില്‍ വേണുഗോപാല്‍-ഇന്ദു ദമ്പതികളുടെ മകളാണ്. ഡിഗ്രി പരീക്ഷയിലും വന്ദന ഒന്നാം റാങ്ക് നേടിയിരുന്നു.

കുട്ടിക്കാലം മുതലേ പഠനത്തിന് പുറമെ ആഴത്തിലുള്ള വായനയിലും , രചനകളിലും, സാംസ്‌കാരിക മേഖല കളിലും മികവ് തെളിയിച്ച വന്ദന പത്തനംതിട്ട ജില്ലയിലെ സാംസ്‌കാരിക പൈതൃകത്തിന്റെ മുതൽ കൂട്ടായിരുന്ന കൊറ്റനാട് കൃഷ്ണൻ നായരുടെ ചെറുമകളാണ്.

Leave a Reply

Your email address will not be published. Required fields are marked *