തിരുവനന്തപുരം :കേരളാ യൂണിവേഴ്സിറ്റി അധ്യാപക സംഘടന നേതാവും, കേരള സർവകലാശാല മുൻസിൻഡിക്കേറ്റ് അംഗവും, നിലവിലെ സെനറ്റ് അംഗവുമായ ഡോ: എസ്. നസീബിനെ യുജിസി ചട്ടങ്ങൾ മറികടന്ന് അസോസിയേറ്റ് പ്രൊഫസറായി പ്രമോഷൻ നൽകാൻ കേരള വിസി ക്ക് മേൽ സമ്മർദ്ദം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ‘കണ്ണൂരി’ൽ അസോസിയേറ്റ് പ്രൊഫസ്സർ നിയമനത്തിന് കരാർ നിയമനം കൂടി പരിഗണിക്കാൻ ശ്രമിച്ചതിന് സമാ നമായി,
1997 ൽ കാലടി സംസ്കൃത സർവകലാശാലയിൽ ഒന്നര വർഷക്കാലത്തെ കരാർ
അടിസ്ഥാനത്തിലുള്ള അധ്യാപന പരിചയം കൂടി
കണക്കിലെടുത്ത് അസോസിയേറ്റ് പ്രൊഫസ്സർ ആയി പ്രൊമോഷൻ നൽകണമെന്ന് ആവശ്യപ്പെട്ടാണ് യൂണിവേഴ്സിറ്റിക്ക് അപേക്ഷ സമർപ്പിച്ചത്.
അസിസ്റ്റൻറ് പ്രൊഫസറുടെ ശമ്പളത്തിന് തത്തു ല്യമായ ശമ്പളത്തിലുള്ള താൽക്കാലിക നിയമനങ്ങൾ മാത്രമേ അസോസിയേറ്റ് പ്രൊഫസർ പ്രമോഷന് പരിഗണിക്കാൻ പാടുള്ളൂ എന്നാണ് 2018 ലെ യുജിസി ചട്ടം.കണ്ണൂർ സർവ്വകലാശാലയിൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം സംബന്ധിച്ച ഹർജ്ജിയിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.എന്നാൽ
ലക്ചററുടെ നിശ്ചിത ശംബളത്തിന്റെ പകുതി 4000 രൂപയാണ് നസീബ് പ്രതിമാസ ശമ്പളമായി ’97-98 ൽ കൈപ്പറ്റിയിരുന്നത്.
യു.ജി.സി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസ്സറായുള്ള നിയമന അപേക്ഷ വിസി പരിഗണിക്കുന്നതിന് മുൻപ് യൂണിവേഴ്സിറ്റിയുടെ IQAC (Internal Quality Assurance Cell)ഡയറക്ടർ അംഗീകരിക്കേണ്ട തായുണ്ട്.
നിലവിലുണ്ടായിരുന്ന ഡയറക്ടർ നസീബിന്റെ അപേക്ഷയിൽ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്, അദ്ദേഹം സർവീസിൽ നിന്നും വിരമിച്ച ശേഷം ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിട്ടുള്ള പ്രൊഫസ്സർ, പ്രൊമോഷൻ അംഗീകരിക്കാൻ
ശുപാർശ ചെയ്ത ഫയൽ ഇപ്പോൾ വിസി യുടെ പരിഗണയിലാണ്.
അദ്ധ്യാപക നേതാവിനോടൊപ്പം സർവീസിൽ പ്രവേശിച്ചവർ പ്രമോഷന് പരിഗണിക്കാനുള്ള അർഹത നേടാതിരിക്കുമ്പോഴാണ് മുൻ സിൻഡിക്കേറ്റ് അംഗം കുറുക്കുവ ഴിയിലൂടെ അസോസിയറ്റ് പ്രൊഫസറാകാൻ ശ്രമിക്കുന്നത്.
അസിസ്റ്റന്റ് പ്രൊഫസ്സറായി 12 വർഷത്തെ സർവീസ് പൂർത്തിയായാൽ മാത്രമേ അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് അർഹത നേടുകയുള്ളു.
97- 98 വർഷം സംസ്കൃത സർവകലാശാലയിൽ താൽക്കാലിക അധ്യാപക നിയമനത്തിന് തയ്യാറാക്കിയ 45 പേരുടെ പട്ടികയിൽ 38-മത് റാങ്കിൽ നിയമിതനായ ഒന്നര വർഷം കാലയളവാണ് 26 വർഷം കഴിഞ്ഞ് അസോസിയേറ്റ് പ്രൊഫസ്സർ പ്രൊമോഷന് ഇപ്പോൾ പരിഗണിക്കുന്നത്.എന്നാൽ ഇദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൊഫസ്സർ -ഹയർ ഗ്രേഡ് അനുവദിച്ചപ്പോൾ താൽക്കാലിക കരാർ നിയമന കാലയളവ് പരിഗണിച്ചിരുന്നില്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ കരാർ അടിസ്ഥാനത്തിലെ നിയമന കാലാവധി പരിഗണിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ വ്യക്തമാക്കിയിരിക്കേ, കോടതി വിധി മറികടന്ന് മുൻ സിൻഡിക്കേറ്റ് അംഗത്തിന് കരാർ കാലാവധി കൂടി പരിഗണിക്കാനുള്ള യൂണിവേഴ്സിറ്റി IQAC ഡയറക്ടറുടെ നിർദ്ദേശം തള്ളിക്കളയണമെന്നും,2018 ലെ UGC റെഗുലേഷനിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള വിസിക്ക് നിവേദനം നൽകി.