ഗവർണറുടെ അന്ത്യശാസനം കേരള വിസി തള്ളി ; നവംബർ 4ന് സ്പെഷ്യൽ സെനറ്റ് ഗവർണർ പുറത്താക്കിയ 15 പേർക്കും സെനറ്റിൽ പങ്കെടുക്കാൻ ക്ഷണം1 min read

19/10/22

തിരുവനന്തപുരം :15 സെനറ്റ് അംഗങ്ങളെ സെനറ്റിൽ നിന്നും നീക്കംചെയ്ത ഗവർണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ഉത്തരവിൽ വ്യക്തത തേടി വി സി ഗവർണർക്കു നൽകിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ഗവർണർ ഇന്നലെ നിർദേശം നൽകിയിരുന്നു.എന്നാൽ വൈസ് ചാൻസലർ ശബരിമല ദർശനത്തിന് പോയിരിക്കുന്നതിനാലും ആർക്കും തന്നെ വിസി യുടെ ചുമതല കൈമാറി യിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പക്കാൻ നിർവാഹമില്ലെന്ന് രജിസ്ട്രാർ രാജഭവനെ അറിയിച്ചു. രാജ്ഭവൻ വിസി യുടെ നടപടി ഗൗരവമായി എടുത്തിരിക്കുകയാണ്.

*നാലാം തീയതി സ്പെഷ്യൽ സെനറ്റ് യോഗം*

ഒരു സിപിഎം സെനറ്റ് അംഗം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നാലാം തീയതി സ്പെഷ്യൽ സെ നറ്റ് വിളിച്ചു കൂട്ടുവാൻ വിസി ഉത്തരവിട്ടു. ഗവർണർ പുറത്താക്കിയ 15 പേർക്കും യോഗത്തിൽ പങ്കെടുക്കാൻ വൈസ് ചാൻസലർ നോട്ടീസ് നൽകിയിരിക്കുകയാണ്.

ഓഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം ഗവർണർ ഏകപക്ഷീയമായി സെനറ്റ് പ്രതിനിധി കൂടാതെ സെർച്ച് കമ്മിറ്റി വിളിച്ചുകൂട്ടിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയ സാഹചര്യത്തിൽ സർവകലാശാല ചട്ടപ്രകാരം സെനറ്റ് തീരുമാനം പിൻവലിക്കുന്നതും മാറ്റം വരുത്തുന്നതും ഒരു വർഷം കഴിഞ്ഞു മാത്രമേ പാടുള്ളൂ എന്ന വ്യവസ്ഥ നിലനിൽക്കുന്നതുകൊണ്ട്, പ്രസ്തുത തീരുമാനം പുനപരിശോധിക്കണമെങ്കിൽ സെനറ്റിന്റെ പ്രത്യേക യോഗം ചേർന്ന് അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നും അതിനുവേണ്ടി സെനറ്റ് യോഗം ചേരുന്നവെന്നുമാ ണ് സെനറ്റ് അംഗങ്ങൾക്ക് നൽകിയ നോട്ടീസിൽ അറിയിച്ചിട്ടുള്ളത്.

നവംബർ 4 ന് സെനറ്റ് യോഗം ചേർന്ന് സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി ബിന്ദു പ്രഖ്യാപിച്ചിരുന്നു.

സെനറ്റ് തീരുമാനങ്ങൾ പുന പരിശോധിക്കുന്നതിനാണ് പ്രസ്തുത വ്യവസ്ഥഎന്നും, എന്നാൽ ഓഗസ്റ്റ് മാസത്തിൽ കൂടിയ സെനറ്റ് യോഗം ഗവർണറോട് അഭ്യർത്ഥിക്കുന്ന ഒരു പ്രമേയം മാത്രമാണ് പാസാക്കിയതെന്നും അത് തീരുമാനത്തിന്റെ പരിധിയിൽ വരാത്തതുകൊണ്ടാണ് ഒക്ടോബർ 11 ന് യോഗം വിളിച്ചു കൂട്ടിയതെന്നും, നവംബർ നാലിനു ചേരുന്ന സെനറ്റ് യോഗത്തിന് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഒരു നിയമ തടസവുമില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *