തിരുവനന്തപുരം :കഴിഞ്ഞ അക്കാദമിക് വർഷം നടന്ന കേരള സർവ്വകലാശാല യുവജനോത്സവത്തിലെ വിവിധ ഗ്രൂപ്പ് ഇവന്റ്കളിൽ മത്സര വിജയികളെപ്രഖ്യാപിച്ചതിൽ വ്യാപക ക്രമക്കേട് നടന്നതായ ആക്ഷേപത്തെതുടർന്ന് ഒപ്പ് വയ്ക്കാൻ വിസമ്മതിച്ച 800 ഓളം ഗ്രൂപ്പ് ഇവന്റ് സർട്ടിഫിക്കറ്റുകളിൽ വിസി ഒപ്പ് വയ്ക്കണമെന്ന സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് അംഗീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. യുവജനോത്സവ മത്സരത്തിൽ പങ്കെടുത്ത തിരുവനന്തപുരം ക്രൈസ്റ്റ് കോളേജിൽ നിന്നും യുവജനോത്സവ മത്സരത്തിൽ പങ്കെടുത്ത അശ്വിൻ എന്ന വിദ്യാർത്ഥി നൽ കിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഉപസമിതി റിപ്പോർട്ട്
31 ന് കൂടുന്ന സിൻഡിക്കേറ്റ് അംഗീകരിപ്പിക്കാനുള്ള ശക്തമായ നീക്കം നടക്കുന്നതിനിടെയാണ് ഹൈക്കോടതി തടഞ്ഞത്.
800 ഓളം വിദ്യാർഥികൾക്ക് ഗ്രേസ്
മാർക്ക് ആനുകൂല്യം ലഭിക്കുന്നതിന് തയ്യാറാക്കിയ പട്ടിക വിസി അംഗീകരിക്കാൻ വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് SFI പ്രവർത്തകർ വിസി ക്കെതിരെ ഉപരോധം സൃഷ്ടിച്ചിരുന്നു. സിൻഡിക്കേറ്റ് തീരുമാനിച്ചാലും കൃത്രിമമായി തയ്യാറാക്കിയ 800 പേരുടെ സർട്ടിഫിക്കേറ്റുകളിൽ ഒപ്പിടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വിസി, ഡോ:മോഹൻ കുന്നുമ്മേൽ. അതിനിടെയാണ് കോടതി ഗ്രൂപ്പ് ഇവന്റ് വിജയികളുടെ പട്ടിക സ്റ്റേ ചെയ്തത്.
ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുവേണ്ടി വിദ്യാർത്ഥികളെ കൂട്ടത്തോടെ ഗ്രൂപ്പ് ഇവന്റ്കളിൽ പങ്കെടുപ്പിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഒന്നിലേറെ ഗ്രൂപ്പുകൾക്ക് നൽകി തട്ടിപ്പ് നടത്തുന്നതായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് വിസി ഗ്രൂപ്പ് മത്സര വിജയികളുടെ സർട്ടിഫിക്കേറ്റുകൾ ഒപ്പ് വയ്ക്കാൻ വി സമ്മതി ച്ചത്.തുടർന്ന് പരാതി പരിശോധിക്കാൻ ചുമതലപെടുത്തിയ സിൻഡിക്കേറ്റ് ഉപസമിതിയാണ് വ പട്ടിക അംഗീകരിക്കണമെന്ന റിപ്പോർട്ട് വിസി ക്ക് നൽകിയത്.
ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പേർ ഒന്നാം സ്ഥാനം നേടിയതായി പ്രഖ്യാപിച്ചാണ് ഗ്രേസ് മാർക്കിന് അർഹരായവരുടെ പട്ടിക തയ്യാറാക്കിയത്.
10 മുതൽ 12 പേർ വരെ ഉൾപ്പെടുന്ന ഗ്രൂപ്പ് മത്സര വിജയികൾ എല്ലാപേർക്കും ഓരോ പേപ്പറിനും 6% മാർക്ക് അധികമായി ലഭിക്കും. അതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പേർക്ക് ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും നൽകി വിജയികളുടെ പട്ടിക തയ്യാറാക്കു കയായിരുന്നു.
വഞ്ചിപ്പാട്ട്, കോൽക്കളി, ഡഫ്മുട്ട്,ഒപ്പന, വൃന്ദവാദ്യം, സമൂഹഗാനം, മാർഗംകളി എന്നിവയിൽ പങ്കെടുത്ത എഴുപതോളം കോളേജ് ടീമുകൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നൽകിയതിലൂടെ 800 ഓളം വിദ്യാർത്ഥികൾ ഗ്രൂപ്പ് ഈവന്റിൽ ഗ്രേസ് മാർക്കിന് അർഹരാക്കിയത്.
എന്നാൽ ഒറ്റയ്ക്കുള്ള മത്സരങ്ങളിൽ(സിംഗിൾ ഇവന്റ്) തിരിമറി നടന്നതായ ആക്ഷേപമില്ലാത്ത തുകൊണ്ട് വിസി അംഗീകരിച്ചിരുന്നു.
യുവജനോത്സവ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന്റെ പൂർണ ചുമതല യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾക്കായത് കൊണ്ട് അവർ നൽകുന്ന പട്ടിക അതെപടി അംഗീകരിച്ച് ഗ്രേസ് മാർക്കുകൾ നൽകുന്നതായ പരാതി കുറച്ചനാളുകളായു ണ്ട്.എന്നാൽ ഗ്രൂപ്പ് ഇവന്റ്കളിൽ
കൂടുതൽ പേരെ ഒന്നിച്ച് വിജയികളായി പ്രഖ്യാപിക്കുന്നത് ഇത് ആദ്യമായാണ്.