സംസ്ഥാനത്ത് പ്രത്യേകതരം പനിയും, ശ്വാസം മുട്ടലും വ്യാപിക്കുന്നു ;കുട്ടികളിൽ രോഗലക്ഷണം കൂടുതൽ1 min read

3/3/23

തിരുവനന്തപുരം :സംസ്ഥാനത്ത് കുട്ടികൾക്കിടയിലും, മുതിർന്നവർക്കിടയിലും ചുമയും, ശ്വാസം മുട്ടലും വ്യാപകമാകുന്നു. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് രോഗാവസ്ഥ കൂടുതൽ.

നാല് ദിവസത്തെ പനിയും തുടര്‍ന്ന് നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലുമാണ് പിടിപെടുന്നത്. ഏകദേശം പതിനൊന്നായിരത്തോളം പേരാണ് പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ ഇരട്ടിയോളം രോഗികളാണ് എത്തുന്നത്. കൂടുതല്‍ പേര്‍ കിടത്തിച്ചികിത്സയ്ക്ക് എത്തുന്നതും സ്വകാര്യ ആശുപത്രികളിലാണ്.

ഇന്‍ഫ്‌ളുവന്‍സ വൈറസ്, റെസിപ്പറേറ്ററി സിന്‍സീഷ്യല്‍ വൈറസ് പോലുള്ള പലതരം വൈറസുകള്‍ അസുഖത്തിന് കാരണമാകുന്നുണ്ട്. അതില്‍ പലതും ശ്വാസനാളികളുടെ നീര്‍ക്കെട്ടിന് കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ആസ്തമ വഷളായി ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. രോഗികളില്‍ ഇന്‍ഹേലറിന് പുറമെ ശ്വാസനാളികളുടെ വികാസത്തിനുള്ള മരുന്നുകളും ചിലര്‍ക്ക് ഹ്രസ്വകാലത്തേക്ക് സ്റ്റിറോയ്ഡുകളും വേണ്ടിവരുന്നു. ആസ്തമ ഇതുവരെ ഇല്ലാതിരുന്നവരിലും ചുമയും ശ്വാസം മുട്ടലും മാറാന്‍ കാലതാമസം വരുന്നുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *