തിരുവനന്തപുരം :ജനങ്ങൾക്ക്ഇരുട്ടടി വീണ്ടും.. കറന്റ് ചാർജ് വർധന ഉണ്ടായേക്കുമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു.
“വൈദ്യുതി നിരക്കില്‍ ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നത്.വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോൾ അവരാണ് വില നിശ്ചയിക്കുന്നത്. റെഗുലേറ്ററി കമ്മീഷനാണ് വില വര്‍ദ്ധനവ് തീരുമാനിക്കുന്നത്. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് നിലവില്‍ 17 പൈസ വര്‍ദ്ധിപ്പിക്കാൻ കാരണമെന്ന്മന്ത്രി പറഞ്ഞു.
വലിയ നിരക്ക് വര്‍ദ്ധനവ് ഉണ്ടാകില്ല. ചെറിയ രീതിയില്‍ മാത്രമേ വര്‍ദ്ധിപ്പിക്കുകയുള്ളൂ. അതിനിടെ മഴ ലഭിക്കുകയാണെങ്കില്‍ നിരക്ക് വര്‍ദ്ധനവില്‍ നിന്ന് രക്ഷപ്പെടാൻ സാധിക്കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
അതേസമയം യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. പാര്‍ട്ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമ്മീഷനെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. അവരാണ് അഴിമതി നടത്താൻ സര്‍ക്കാരിന് ഒത്താശ ചെയ്തത്. വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതിയെന്നും സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കി അഞ്ച് മാസത്തിന് ശേഷം അത് പുനഃസ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്നും അദ്ദേഹം പറഞ്ഞു.