1/8/22
തിരുവനന്തപുരം :സംസ്ഥാനത്ത് മഴ കനക്കുന്നു. വെള്ളറട പനച്ചമൂടിൽ മതിൽ ഇടിഞ്ഞു കാറിന് മുകളിൽ വീണു. പത്തനംതിട്ട വെണ്ണികുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് 3പേർ മരണമടഞ്ഞു.
റാന്നി കൊല്ലമുള്ള വില്ലേജില്‍ ബൈക്ക് ഒഴുക്കില്‍പെട്ട് അദ്വൈത് എന്ന യുവാവ് മരിച്ചു. സഹയാത്രികന്‍ സാമുവല്‍ അത്ഭുതകരാമയി രക്ഷപ്പെട്ടു. കൊല്ലം കുംഭാവുരുട്ടിയില്‍ മധുര സ്വദേശിയാണ് മരിച്ചത്. ഇടുക്കി മൂലമറ്റം, കോട്ടയം മൂന്നിലവ് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. മൂന്നിലവില്‍ ഒരാളെ കാണാതായി. . ആലുവയില്‍ കുളിക്കാനിറങ്ങിയ നിസാമുദ്ദീന്‍ എന്ന യുവാവും ഒഴിക്കില്‍പെട്ടു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 20 സെന്റീ മീറ്ററില്‍ കൂടുതല്‍ മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി പടിഞ്ഞാറേക്ക് സഞ്ചരിക്കുന്നതിന്റെ സ്വാധീനത്തിലാണിത്. തിങ്കള്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ്. വയനാട്, കാസര്‍കോട് ഒഴികെ മഞ്ഞ അലെര്‍ട്ടും. ചൊവ്വ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ടു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയില്‍ റെഡ് അലെര്‍ട്ടിനു സമാന ജാഗ്രത വേണം.
കാലവര്‍ഷം പകുതിയായി
കാലവര്‍ഷം പകുതിയായപ്പോള്‍ 26 ശതമാനം മഴ കുറവാണ്. ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 31 വരെ 1301.7 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 961.1 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ജൂണില്‍ 52 ശതമാനമായിരുന്നു മഴക്കുറവ്. ജൂലൈയില്‍ 653.4 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 652.6 മില്ലി മീറ്റര്‍ മഴ ലഭിച്ചു. 0.12 ശതമാനം മഴക്കുറവ്.
മീന്‍പിടിക്കാന്‍ ഇറങ്ങരുത്
അറബിക്കടലില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത ഉള്ളതിനാല്‍ വ്യാഴംവരെ മീന്‍പിടിത്തത്തിനു പോകരുത്. ട്രോളിങ് നിരോധനം അവസാനിച്ച സാഹചര്യത്തില്‍ ഫിഷറീസ് വകുപ്പിനോടും കോസ്റ്റ് ഗാര്‍ഡിനോടും പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി. വേലിയേറ്റസമയത്ത് വെള്ളം കയറാന്‍ സാധ്യതയുണ്ട്.
കനത്ത മഴയെ തുടർന്ന്തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലെ ചില താലൂക്ക്കളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.