18/1/23
തിരുവനന്തപുരം :നികുതി ഘടനയിൽ മാറ്റമുണ്ടാകുമെന്ന സൂചന നൽകി ധനമന്ത്രി.ചരക്ക് സേവന നികുതി വകുപ്പ് പുനസംഘടയും യാഥാര്‍ത്ഥ്യമായതിന് പിന്നാലെയാണ് ധനമന്ത്രിയുടെ ഈ പ്രഖ്യാപനം. അതേസമയം, കിഫ്ബി വഴിയുള്ള വിപുലമായ പദ്ധതി പ്രഖ്യാപനങ്ങള്‍ ഇത്തവണ ബജറ്റില്‍ ഉണ്ടാകില്ലെന്നാണ് സൂചന.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട് . വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും നടപടികളും ബജറ്റിലുണ്ടാകുമെന്ന സൂചനയാണ് ധനവകുപ്പ്മന്ത്രി നല്‍കുന്നത്. നികുതി നിരക്കുകള്‍ മാറും. ജിഎസ്ടി വകുപ്പ് പുനസംഘടന പൂര്‍ത്തിയാകുന്നതോടെ നികുതി ദായര്‍ക്ക് മെച്ചപ്പെട്ട സേനവും പിരിവ് കാര്യക്ഷമവും ആകും. ടാക്സ്പേയര്‍ സേവന വിഭാഗം ഓഡിറ്റ് വിഭാഗം എന്‍ഫോഴ്സ്മെന്‍റ് ആന്റ് ഓഡിറ്റ് എന്നിങ്ങനെ മൂന്ന് തട്ടുകളിലായാണ് പുനസംഘടന.
കിഫ്ബിയില്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ മാത്രം മുന്‍ഗണന നല്‍കി മുന്നോട്ട് പോകാനാണ് ധനവകുപ്പ് തീരുമാനം. വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കാത്തത് മൂലം മാത്രം നിലവില്‍ പുരോഗമിക്കുന്ന പദ്ധതികള്‍ക്ക് പോലും പണം തികയാത്ത അവസ്ഥയുമുണ്ട്. കിഫ്ബിക്ക് വേണ്ടി കടമെടുത്ത 12,562 കോടി രൂപ സംസ്ഥാന കടമായാണ് കേന്ദ്രം പരിഗണിക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ വായ്പക്ക് കിഫ്ബി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും സംസ്ഥാനത്തിന്റെ മൊത്തം സാമ്ബത്തിക സ്ഥിതിയെ ബാധിക്കുമെന്ന് വിലയിരുത്തി ധനവകുപ്പില്‍ നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പദ്ധതികള്‍ പലതും മുടങ്ങുന്ന അവസ്ഥയിലാണ്.