ബംഗാൾ വി സി നിയമനങ്ങൾ റദ്ദാക്കിയ കോടതി വിധി കേരളത്തിലും പ്രസക്തമെന്ന് വിലയിരുത്തൽ1 min read

15/3/23

യുജിസി വ്യവസ്ഥകൾ പാലിക്കാതെ നടത്തിയ വെസ്റ്റ് ബംഗാളിലെ 29 സർവകലാശാല വൈസ് ചാൻസർ മാരുടെ നിയമനങ്ങൾ റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി കേരളത്തിലും പ്രസക്തം.

2018 ലെ യുജിസി റെഗുലേഷന് വിരുദ്ധമായി നടത്തിയ വിസി നിയമങ്ങളാണ് ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയും, ജസ്റ്റിസ്  രാജര്‍ഷി ഭരദ്വാജും കൂടിയുള്ള ബെഞ്ച് റദ്ദാക്കിയത്. യുജിസി റെഗുലേഷന് അനുസൃതമായി സംസ്ഥാന സർവ്വകലാ ശാല നിയമനങ്ങൾ ഭേദഗതി ചെയ്യാനും കോടതി നിർദ്ദേശിച്ചു.

കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ:M.S. രാജശ്രീയുടെ നിയമനം അസാധുവാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധിയെ തുടർന്ന് യുജിസി ചട്ടം പാലിക്കാതെ
സംസ്ഥാനത്ത് സമാനമായി നടത്തിയ വിസി മാരുടെ നിയമനങ്ങൾ റദ്ദാക്കാതിരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോട്ടീസ് നൽകിയിരുന്നു.

എന്നാൽ നോട്ടീസിമേൽ നടപടിയെടുക്കുന്നത് ഹൈക്കോടതി തടഞ്ഞത് കൊണ്ട് വിസി മാർ കഴിഞ്ഞ അഞ്ച് മാസമായി പദവികളിൽ തുടരുകയാണ്. ഗവർണർ നോട്ടീസ് നൽകിയവരിൽ കേരള,മലയാളം സർവകലാശാല വൈസ് ചാൻസിലർമാർ കാലാവധി പൂർത്തിയാക്കി ഇതിനകം വിരമിച്ചു. കുസാറ്റ്, എംജി സർവ്വകലാശാല വൈസ് ചാൻസർമാർ ഏപ്രിൽ മെയ് മാസങ്ങളിലായി വിരമിക്കും. കുഫോസ് വിസി യുടെ നിയമനം കേരള ഹൈക്കോടതി അസാധുവാക്കി. അതിനിടെ കാലിക്കറ്റ്, കുസാറ്റ്,എംജി, സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസർമാർക്കെതിരെയുള്ള ക്വാവാറണ്ടോ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കോടതിവിധികൾ നീണ്ടുപോകുന്നത്കൊണ്ട് സർവകലാശാലകളുടെ ഭരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

വിസിമാർ  വിരമിച്ച കേരള, മലയാളം, സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസി മാരുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റുകളുടെ രൂപീകരണം സർക്കാരും ഗവർണറുമായുള്ള അഭിപ്രായവ്യത്യാസംമൂലം അനിശ്ചിതമായി നീളുന്നു.

നിയമ സർവ്വകലാശാലയിലും, കലാമണ്ഡലത്തിലും വിസിമാർ ഒഴിഞ്ഞിട്ടും നിയമന നടപടികൾ ആരംഭിച്ചിട്ടില്ല.

സെർച്ച് കമ്മിറ്റി രൂപീകരണത്തിലെ അപാകതകളും വിസി മാർക്ക് സർക്കാർ പുനർനിയമനം നൽകിയതും വെസ്റ്റ് ബംഗാളിലെ വിസി നിയമനങ്ങൾ അസാധുവാ കുന്നതിന് കാരണമായെങ്കിൽ, നമ്മുടെ സംസ്ഥാനത്ത് യുജിസി ചട്ടത്തിനു വിരുദ്ധമായുള്ള സെർച്ച് കമ്മിറ്റി രൂപീകരണവും നിയമനത്തിന് പാനലിന് പകരം ഒരു പേര് നൽകിയതുമാണ് അസാധുവാകുന്നതിന് കാരണമായി  ഗവർണർനോട്ടീസ് നൽകിയത്.

നാല് വിസി മാർക്കെതിരായുള്ള ക്വാ വാറണ്ടോ ഹർജിയിലും ഇക്കാര്യങ്ങൾ തന്നെയാണ് ഹർജ്ജി ക്കാർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *