കെ.ജി.പരമേശ്വരൻ പിള്ള (1884-1948) ഇന്ന് 76-ാം സ്മൃതിദിനം… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

കൊല്ലത്തെ ഉണിച്ചക്കം വീട്ടിലെ ഈശ്വരി അമ്മയുടെയും വടക്കോട്ടു ഗോവിന്ദപിള്ളയുടെയും മകനായി ജനിച്ചു.തൻ്റെ ഈശ്വരഭക്തി കൊണ്ടും നീതിനിഷ്ഠ കൊണ്ടും ഉയർന്ന ഒരാളാണ് ‘ 1926-ൽ മുത്തുസ്വാമിറെഡ്യാരിൽ നിന്ന് ഒരു പ്രസ് കെ.ജി.വിലയ്ക്കു വാങ്ങി സ്ഥാപിക്കുകയും ശ്രീരാമവിലാസമെന്ന പേരിൽ ഒരു പ്രസിദ്ധീകരണശാല കൊല്ലത്ത് ആരംഭിക്കുകയും ചെയ്തു.1928-ൽ കെ.ജി പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥതയിലും അദ്ദേഹത്തിൻ്റെ അനുജൻ പ്രമുഖ സ്വാതന്ത്ര്യസമരസേനാനി കെ.ജി.ശങ്കർ പത്രാധിപത്യത്തിലും ശ്രീരാമവിലാസം പ്രസിൽ നിന്ന് 1928-ൽ മലയാള രാജ്യംപത്രം ആരംഭിച്ചത് വാരികയായിരുന്നു ആദ്യം. 1930-ൽ ദിനപ്പത്രമാക്കി. കേരളത്തിലെ പ്രഥമപ്രഭാത ദിനപത്രമായിരുന്നു മലയാള രാജ്യം.ശ്രീരാമവിലാസം പ്രസിദ്ധീകരണശാലയിൽ നിന്നു നൂറു കണക്കിനു ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആട്ടക്കഥകൾ, തുള്ളൽ കഥകൾ, പുരാണ കൃതികൾ, വ്യാഖ്യാനങ്ങൾ, നോവലുകൾ തുടങ്ങി സാഹിത്യത്തിൻ്റെ നാനാ ശാഖകളിലായി അവവ്യാപിച്ചുകിടക്കുന്നു.
1928-31 വരെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽകൊല്ലം (ജനറൽ റൂറൽ)-ൽനിന്ന് അംഗമായി. തുടർന്ന്1932 മുതൽ 1948 വരെ തുടർച്ചയായി 16 സംവത്സരം ക്കാലംകൊല്ലംനഗരസഭയുടെ പ്രസിഡൻ്റായിരുന്നു.. 1944 മുതൽ 1947 വരെ ശ്രീ മൂലം അസംബ്ലിയിൽഅംഗമായി1116-ാം മാണ്ടുതുലാംമാസം 19നു തിരുവിതാംകൂർ മഹാരാജാവ് HH ശ്രീചിത്തിര തിരുനാൾബാലരാമവർമ്മ തിരുമനസ്സുകൊണ്ടുകെ.ജി.പരമേശ്വരൻ പിള്ളയ്ക്ക് രാജ്യസേവാനിരത ബഹുമതിനൽകി ആദരിച്ചു.1938-ൽ ബ്രിട്ടിഷ് ചക്രവർത്തിയുടെ ജൂബിലി സ്മാരകകീർത്തിമുദ്രനൽകി ആദരിച്ചു.കെ.ജി.പരമേശ്വരൻ പിള്ളയുടെ കാലത്താണ് ചിന്നക്കടയിൽ ഓവർ ബ്രിഡ്ജിനു സമീപം നഗരസഭാഓഫീസ് മന്ദിരംനിർമിച്ചത്. 1932-ൽ തറക്കല്ലിട്ട കെട്ടിടം 1937- ഡിസംബർ 8 ന് തിരുവിതാംകൂർ ദിവാൻ സർ.സി.പി.രാമസ്വാമി അയ്യരാണ് ഉദ്ഘാടനംചെയ്തത്.1934-ൽ കൊല്ലം പവർഹൗസ് തിരുവിതാംകൂർദിവാൻ സർ.മുഹമ്മദ്ഹബിബുള്ള ആണ് ഉദ്ഘാടനം ചെയ്തത്. 1942-ൽ എൻ.എസ്.എസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. കൊല്ലംനഗരവീഥികളിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചതും പൊതുശ്മശാനങ്ങൾക്ക് മതിൽകെട്ടിമറച്ചതും കൊല്ലത്ത് മലയാള രാജ്യം ബസ് സർവീസ് ആരംഭിച്ചതും കെ.ജി.പരമേശ്വരൻ പിള്ള കൊല്ലം നഗരസഭാ അദ്ധ്യക്ഷനായിരുക്കുന്ന അവസരത്തിൽ ലാണ്.പ്രവർത്തന മേഖലയിലെ പ്രഗല്ഭ്യം കൊണ്ട്. 1944-ൽ അദേഹത്തിൻ്റെ ഷഷ്ട്യബ്ദപൂർത്തി സ്മാരകമായി കൊല്ലം പൗരാവലി ചിന്നക്കടയിൽ മണിമേട നിർമ്മിച്ചു സമർപ്പിക്കുകയുണ്ടായി. 1942-ൽ എൻ.എസ്.എസ് പ്രസിഡൻ്റായി പ്രവർത്തിച്ചു .മഹാകവി ഉള്ളൂർ എസ്.പരമേശ്വര അയ്യരുടെ “കേരളസാഹിത്യചരിത്രം “, ജി. പ്രിയദർശനൻസാറിൻ്റെ “,”അമ്പത്തൊന്ന് കേരള പ്രതിഭകൾ” ,കോഴിശ്ശേരിൽ വി.ലക്ഷ്മണ സാറിൻ്റെ “കൊല്ലത്തിൻ്റെആധുനിക ചരിത്രം ” എന്നീ പുസ്തകങ്ങളിൽ കെ.ജി.പരമേശ്വൻപിള്ളയെകുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1948 ചിങ്ങമാസം 15-ാം തീയതി അന്തരിച്ചു. .

Leave a Reply

Your email address will not be published. Required fields are marked *