9/5/23
എറണാകുളം :കൊച്ചി കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പദവി വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തോല്‍വി.കോണ്‍ഗ്രസ് പക്ഷത്തെ ഒരു വോട്ട് അസാധുവായി. ഇതോടെ മൂന്നിനെതിരേ നാല് വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥി ജയിച്ചു.
സിപിഎമ്മിന്‍റെ വി.എ. ശ്രീജിത്താണ് കൊച്ചി കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഒന്‍പതംഗ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും നാല് വീതം അംഗങ്ങളും ബിജെപിക്ക് ഒരംഗവുമാണുള്ളത്. ബിജെപി അംഗം പത്മജ എസ്. മേനോന്‍ വിട്ടുനിന്നിരുന്നു. ഇതോടെ വോട്ടെടുപ്പില്‍ തുല്യത വരുമെന്നും നറുക്കെടുപ്പിലൂടെ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടി വരുമെന്നുമാണ് കരുതിയിരുന്നത്.