ഡിംപിളിന് വേണ്ടി ആളൂരും അഫ്‌സലും, ബഹളം വയ്ക്കാൻ ചന്തയല്ലെന്ന് കോടതി1 min read

22/11/22

കൊച്ചി :മോഡലിനെ പീഡിപ്പിച്ച കേസിലെ പ്രതിയായ മോഡല്‍ ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായി. അഭിഭാഷകരായ ആളൂരും അഫ്‌സലുമാണ് ഹാജരായത്. കോടതിക്കുള്ളില്‍ വെച്ച്‌ അഫ്‌സലും ആളൂരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. ആരാണ് നിങ്ങളുടെ അഭിഭാഷകനെന്ന് മജിസ്‌ട്രേറ്റ് ചോദിച്ചു . അഫ്‌സലിനെയാണ് വക്കാലത്ത് ഏല്‍പ്പിച്ചതെന്ന് ഡിംപിള്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞതോടെ കോടതിക്കുള്ളില്‍ ബഹളം വെക്കാന്‍ ഇത് ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ് ഇരുവരോടും പറഞ്ഞു.

പിന്നീട് ആളൂര്‍ കേസില്‍ നിന്നും പിന്മാറി. മോഡലായ പെണ്‍കുട്ടി അതിക്രൂരമായ ബലാത്സംഗത്തിനാണ് ഇരയായതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വിശദമായ തെളിവെടുപ്പിന് പ്രതികളെ കസ്റ്റഡിയില്‍ വേണം. പ്രതികളുടെ ഫോണുകള്‍ പരിശോധിക്കണം. നാലാംപ്രതി ഡിംപിള്‍ കേരളത്തിലെത്തിയതു മുതലുള്ള ഇടപെടലുകളെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *