ഒരിക്കൽ ‘ഡൽഹി നായർ ‘എന്നു പറഞ്ഞ് മാറ്റി നിർത്തി, മന്നം ജയന്തിക്ക് ഉദ്ഘാടകൻ.. NSS ന്റെ മനം മാറ്റത്തിന് പിന്നിലെന്ത്?…1 min read

22/11/22

തിരുവനന്തപുരം :ഒരിക്കൽ ‘ഡൽഹി നായർ ‘എന്നു പറഞ്ഞ് മാറ്റി നിർത്തി, മന്നം ജയന്തിക്ക് ഉദ്ഘാടകൻ.. NSS ന്റെ മനം മാറ്റത്തിന് പിന്നിലെന്ത്?… കെപിസിസി പ്രസിഡന്റ് വി ഡി സതീശന് പോലും നല്കാത്ത സ്ഥാനം തരൂരിന് nss നൽകുന്നതെന്തിന്?.. കുറച്ചു നാളായി ജനങ്ങൾ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണ്. ഇന്നിതാ പാണക്കാടും തരൂർ എത്തി. എ ഐ സി സി പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന് ശേഷം തരൂർ കൂടുതൽ ശക്തനായോ?.. അതോ.. ഭാവി മുഖ്യമന്ത്രിയെ ഇപ്പോഴേ തീരുമാനിക്കുകയാണോ?..

എന്‍. എസ്. എസിന് തരൂരിനോട് ഉണ്ടായ സമീപനം വലുതാണ് . ജനുവരി രണ്ടിന് പെരുന്നയില്‍ നടക്കുന്ന മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് ശശി തരൂരാണ്. മന്നം ജയന്തി ആഘോഷങ്ങളില്‍ സദസിന്റെ മുന്‍ നിരയില്‍ ഇരിക്കാന്‍ മാത്രമേ, കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ എന്‍. എസ്. എസ് നേതൃത്വം അനുവദിക്കാറുള്ളൂ.  തരൂരിനുവേണ്ടി അതും NSS മാറ്റുകയാണ്.

യു.ഡി.എഫിന്റെ പൊതുസ്വീകാര്യനായി തരൂർ നേതാവായി മാറുകയാണ് . സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അങ്കലാപ്പുണ്ടാക്കുന്നതും ഇതാണ്. മുഖ്യമന്ത്രിപദം തരൂര്‍ ലക്ഷ്യമിടുന്നതായി അവര്‍ സംശയിക്കുന്നു. നവയുഗ വാദമുയര്‍ത്തി പാര്‍ട്ടിയിലെ ചെറുപ്പക്കാരായ എം.എല്‍.എമാര്‍ അടക്കമുള്ള നേതാക്കളും അണികളും തരൂരിനെ പിന്തുണയ്ക്കുന്നുണ്ട്.

തരൂരിന്  യുവാക്കളിലും ഇടത്തരക്കാരിലുമുള്ള സ്വാധീനവും . സംഘ്പരിവാര്‍ വിമര്‍ശകനെന്ന നിലയില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ  സ്വീകാര്യതയും,നിഷ്‌പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കഴിവും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നു.

പാണക്കാട് വീടും, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍.റമിഞ്ചിയോസ് ഇഞ്ചനാനിയല്‍, കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍  എന്നിവരെയും തരൂര്‍ സന്ദര്‍ശിച്ചിരുന്നു. വമ്പൻ സ്വീകരണമാണ് ഇവിടങ്ങളിൽ തരൂരിന് ലഭിച്ചത്.

സി.പി.എമ്മിനെതിരെയുള്ള ശക്തമായ ആയുധം എന്നാണ് കെ. മുരളീധരന്‍ തരൂരിനെ വിശേഷിപ്പിച്ചത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ മൗന പിന്തുണ തരൂരിനുണ്ടെന്ന് കരുതുന്നു.. കോഴിക്കോട് എം.പി എം.കെ. രാഘവന്‍പൂർണമായും തരൂരിനൊപ്പമാണ്. യുവ എം എൽ എ മാരുടെ പിന്തുണയും തരൂരിന്നുണ്ട്.

തരൂർ കേരള രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിച്ചാൽ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് കുപ്പായം തുന്നി വച്ചിരിക്കുന്നവരുടെ നെഞ്ചിൽ ഇടിത്തീ വീഴും. പാർട്ടി കോൺഗ്രസ്‌ ആയതിനാൽ കാൽ വാരൽ, പിന്നിൽ നിന്നും കുത്തൽ ഇവയ്ക്ക് പഞ്ചം ഉണ്ടാകില്ല. അതെല്ലാം തരണം ചെയ്യാൻ തരൂരെന്ന ലോക നേതാവിന് കഴിയും.

തരൂർ ഇല്ലെങ്കിൽ തിരുവനന്തപുരം പിടിക്കാമെന്ന് ബിജെപി കരുതുന്നു. ആയതിനാൽ ബിജെപി കളി കാണുകയാണ്. തരൂരിനെ പുകച്ച് പുറത്താക്കാൻ കോൺഗ്രസ്‌ ശ്രമിക്കുമ്പോൾതരൂരിന്മാക്സിമം പിന്തുണ നൽകുക എന്ന ദൗത്യം ബിജെപിയും ഏറ്റെടുക്കും.

കോൺഗ്രസ്‌ രാഷ്ട്രീയത്തെ മുന്നിൽ നിന്നും പിന്നിൽ നിന്നും കണ്ടിട്ടുള്ള സിപിഎം ന് ഇതൊരു വിഷയമേ അല്ല.കളി മടുത്ത് തരൂർ വീഴുമ്പോൾ വല ഒരുക്കി സിപിഎം കാത്തിരിപ്പുണ്ട്.

സോണിയ കണ്ണുരുട്ടിയിട്ടും,23നേതാക്കൾ കൈവിട്ടിട്ടും പൊരുതി നേടിയ 1000വോട്ടുകൾ തരൂർ ശക്തനാണെന്ന് മനസുകൊണ്ട് കോൺഗ്രസ്‌ സമ്മതിക്കുന്നു… മുങ്ങി തുടങ്ങിയ കോൺഗ്രസ്‌ എന്ന കപ്പലിനെ രക്ഷിക്കാൻ വന്ന ദൈവദൂതനാണ് കുറച്ചു കോൺഗ്രസ്‌കാർക്ക് തരൂർ…

 

Leave a Reply

Your email address will not be published. Required fields are marked *