കൊല്ലം : കൊട്ടാരക്കര അരീക്കൽ ആയുർവേദ ഹോസ്പിറ്റലിൽ വിപുലമായ ചടങ്ങുകളോടെ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.ദേവ കീ ഗ്രൂപ്പ് ഓഫ് ആയൂർവേദിക്സ് ഫൗണ്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ.എൽ.റ്റി.ലക്ഷ്മി ഉത്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിലൂടെ വനിതകൾ സ്വയം പരിയാപ്തത കൈരിക്കണമെന്നും സമൂഹീക പരിഷ്ക്കരണത്തിൽ എത് മേഖലയിലും വനിതകളുടെ പങ്ക് മുഖ്യധാരയിലാണന്നും ഡോ.എൽ.റ്റി.ലക്ഷ്മി ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ശ്രീ വിദ്യാധിരാജ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സ് മാനേജ്മെൻ്റ് അദ്ധ്യാപിക കെ.ബി. ലക്ഷ്മി കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ കോൺടെൻ്റ് ക്രിയേറ്റർ ഐശ്വര്യ അമൃത് മുഖ്യാതിഥിയായിരുന്നു. അരീക്കൽ ആയൂർവ്വേദ ആശുപത്രി ചീഫ് ഫിസിഷ്യനും മാനേജിംങ്ങ് ഡയറക്ടറുമായ ഡോ.എ.ആർ. സ്മിത്കുമാർ മുഖ്യ അവതരണവും, ഡോ.ആർ. രേഷ്മ, ഡോ. എ.എം.ആൽഫിയ, ഡോ.വി.ഉണ്ണിമായ എന്നിവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് സെമിനാർ അവതരിപ്പിച്ചു. രോഗമുക്തി നേടിയ വ്യകതികൾ അവരുടെ ചികിത്സാനുഭവം പങ്കുവെച്ചു.അരീക്കൽ ആയൂർവേദ ഹോസ്പിറ്റൽ മനേജ്മെൻ്റ് ഉഷാദേവി കൃതജ്ഞത രേഖപ്പെടുത്തി.
2024-03-11