17/2/23
പത്തനംതിട്ട :കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ എന്തുനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. യാത്ര ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി എങ്കിലും ഉദ്യോഗസ്ഥർ ചെറിയ ശ്രദ്ധക്കുറവ് കാണിച്ചു എന്നാണ് കളക്ടർ റിപ്പോർട്ട് നൽകിയത്.സംഭവം വിവാദമായതിന് പിന്നില്‍ കോന്നിയിലെ രാഷ്ട്രീയ വിഷയം കൂടി ഉള്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടതത്രേ. എന്നാല്‍ ഔദ്യോഗികമായി അവധിയെടുത്താണ് ജീവനക്കാര്‍ ഉല്ലാസയാത്ര പോയതെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രവുമല്ല, ജീവനക്കാര്‍ അവധിയെടുത്തത് കാരണം പൊതുജനത്തിന് ബുദ്ധിമുട്ട് സംഭവിച്ചതായി പരാതിയും ലഭിച്ചിട്ടില്ല.
സംഭവദിവസം ആവശ്യവുമായി വന്നയാളുടെ അപേക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നാണ് ലഭിച്ച വിവരം. എന്നാല്‍, ജീവനക്കാര്‍ക്ക് കൂട്ടഅവധി നല്‍കുമ്ബോള്‍ മേലുദ്യോഗസ്ഥന്‍ വിശദമായി പരിശോധിക്കണമായിരുന്നുവെന്നാണ് കണ്ടെത്തല്‍.ഇതിന്‍റെ അടിസ്ഥാനത്തില്‍ റവന്യൂ ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതിന് മാര്‍ഗരേഖ തയാറാക്കാന്‍ നീക്കമുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.
താലൂക്ക് ഓഫിസില്‍ 60ഓളം ജീവനക്കാരുള്ളതില്‍ 20 പേരാണ് ഉല്ലാസയാത്ര പോയത്. 36 പേര്‍ ലീവിലായിരുന്നു.അതില്‍ 16 പേര്‍ പലകാരണങ്ങളാല്‍ നേരത്തെ തന്നെ ലീവിലായിരുന്നു. ഉല്ലാസയാത്ര പോയ 20ല്‍ 16 പേര്‍ മുന്‍കൂട്ടി അവധി പറഞ്ഞവരാണ്. മറ്റ് നാലുപേര്‍ അന്നേദിവസംഅവധിയും കൊടുത്തിട്ടുണ്ടത്ര. അവധിയുടെ രേഖകളെല്ലാം ശരിയാണെന്നാണ് കലക്ടറുടെ പരിശോധനയിലും കണ്ടെത്താന്‍ കഴിഞ്ഞത്.ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് പത്തനംതിട്ട കലക്ടര്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് കൈമാറി. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഇത് പരിശോധിച്ചശേഷമാകും മുഖ്യമന്ത്രിക്ക് നല്‍കുക.