8/8/22
കോഴിക്കോട് :താൻ വർഗീയ വാദിയല്ലെന്നും മനസ്സിൽ വർഗീയ ചിന്ത ഇല്ലെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ്. ബാലഗോകുലം പരിപാടിയിൽ സിപിഎം മേയർ പങ്കെടുത്തത് വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണം നോക്കുകയായിരുന്നു മേയർ.
‘ബാലഗോകുലം ആർ എസ് എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ല. അമ്മമാരുടെ പരിപാടി ആയതിനാൽ ആണ് പങ്കെടുത്തത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇതുപോലെ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.പാർട്ടിയുടെ വിലക്കൊന്നും ഇക്കാര്യത്തിൽ ഇല്ല.
വടക്കേ ഇന്ത്യയിലെ കുഞ്ഞുങ്ങൾക്ക് നൽകുന്ന പരിപാലനം പോലെയല്ല കേരളത്തിൽ. കുഞ്ഞുങ്ങളെ ശ്രീകൃഷ്ണനെ പോലെ സംരക്ഷിക്കണമെന്നാണ് താൻ പറഞ്ഞതെന്ന് മേയർ കൂട്ടിച്ചേർത്തു.
അതെസമയം മേയറിന് പിന്തുണയുമായി ബിജെപി രംഗത്തെത്തി. നഗരപിതാവ് എന്ന നിലയിലാണ് മേയറെ ക്ഷണിച്ചത്. അതിൽ തെറ്റുണ്ടെന്ന് സിപിഎം പറയില്ലെന്നാണ് കരുതുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രതികരിച്ചു.