കെ പി സി സി എക്സിക്യൂട്ടീവ് യോഗത്തിൽ വൈകാരിക പ്രകടനവുമായി കെ. സുധാകരൻ ;എല്ലാപേരും സഹകരിക്കണമെന്ന് കൈകൂപ്പികൊണ്ട് പ്രസിഡന്റ്,പാർട്ടിയിലെ അരികൊമ്പൻ മാരെ പിടിച്ചു കെട്ടണമെന്ന് അൻവർ സാദത്ത്1 min read

4/4/23

തിരുവനന്തപുരം :കെ പി സി സി എക്സിക്യൂട്ടീവ് യോഗത്തിൽ അസ്വഭാവിക കാഴ്ചകൾ.വൈകാരിക പ്രകടനവുമായി കെ. സുധാകരൻ.’നിങ്ങൾക്ക്പു നസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ട..എല്ലാപേരും സഹകരിക്കണമെന്ന് കൈകൂപ്പി സുധാകരൻ ആവശ്യപ്പെട്ടു.

യോഗത്തില്‍ ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്ന്നു.

നയപരമായ കാര്യങ്ങളില്‍ തരൂര്‍ പാര്‍ട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്ന് പി ജെ കുര്യന്‍ കുറ്റപ്പെടുത്തി. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം തരൂരിന് അറിയില്ല. കെപിസിസി അധ്യക്ഷന്‍ തരൂരിനെ വിളിച്ച്‌ സംസാരിക്കണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ എന്നും പ്രശ്നം ഉണ്ടാക്കുന്ന അരിക്കൊമ്പൻമാരെ   പിടിച്ച്‌ കെട്ടണമെന്ന് യോഗത്തില്‍ അന്‍വര്‍ സാദത് അഭിപ്രായപ്പെട്ടു.

മുതിര്‍ന്ന നേതാക്കള്‍ തന്നെ അച്ചടക്ക ലംഘനം നടത്തുന്നത് പിണറായി സര്‍ക്കാരിന് നേട്ടമാകുന്നുവെന്നായിരുന്നു അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *