16/5/23
തിരുവനന്തപുരം :ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൊണ്ടുവരുന്ന ബില്ലിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളെയും പാരാമെഡിക്കൽ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തണമെന്ന് കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് കെ അൻസലൻ എംഎൽഎ,പ്രസിഡന്റ് അബ്ദുൽ അസീസ് അരീക്കര,സെക്രട്ടറി ഗിരീഷ് കെ എൻ, സെക്രട്ടറിയേറ്റ് അംഗം രാംചന്ദ് ബി ആർ എന്നിവർ ചേർന്ന് നൽകി.