തിരുവനന്തപുരം :ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മിനിമം സ്റ്റാൻഡേർഡിലെ അപാകതകൾ പരിഹരിക്കുക, തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുക, പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
കേരള പാര മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ (KPLOF), മെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ (MLOA), കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ (KPMTA) എന്നീ സംഘടനകളുടെ കൂട്ടായ്മയായ കേരള പാരാമെഡിക്കൽ കോ_ഒഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ജാഥ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് DMO ഓഫീസിൽ എത്തി ചേരുകയും തുടർന്ന് DMO ഓഫീസിന് മുന്നിൽ നടന്ന ധർണ വിൻസന്റ് MLAഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയുംചെയ്തു.
കേരള പാര മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ (KPLOF) സംസ്ഥാന സെക്രട്ടറി സലിം മുക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തുകയും നിലവിലുള്ള തൊഴിലും തൊഴിൽ സ്ഥാപനങ്ങളും അവരുടേതല്ലാത്ത കാരണത്താൽ നഷ്ടപ്പെടുന്നത് മനുഷ്യാവകാശ പ്രശ്നമാണെന്നും അടിയന്തിരമായി ഈ വിഷയം സർക്കാർ പരിഗണിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
മെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ (MLOA) സംസ്ഥാന ട്രഷറർ ജോയ് ദാസ് ന്റെ അധ്യക്ഷതയിൽ കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ (KPMTA) പ്രസിഡന്റ് അരവിന്ദാക്ഷൻ സ്വാഗതം ആശംസിക്കുകയും ചെയ്തു.
തുടർന്ന് KPLOF സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം . രാംചന്ദ്, MLOA ജില്ലാ സെക്രട്ടറി . ജ്യോതിഷ്, KPMTA ജില്ലാ സെക്രട്ടറി ഗിരിജ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. KPLOF ജില്ല സെക്രട്ടറി സെലിൻ തോമസ് നന്ദി പറയുകയും ചെയ്തു.
പ്രതിഷേധ ജാഥയ്ക്കും ധർണക്കും ശേഷം പാര മെഡിക്കൽ കോ_ഒഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ DMO യ്ക്ക് നിവേദനം നൽകി.