2/3/23
തിരുവനന്തപുരം: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ അപാകതകൾ പരിഹരിച്ച് മെഡിക്കൽ ടെക്നീഷ്യന്മാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.
മെഡിക്കൽ ടെക്നീഷ്യൻമാരുടെ തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ടെക്നീഷ്യന്മാർ നടത്തിയ സെക്രട്ടറിയേറ്റ് ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുക, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ഉപവാസത്തിൽ കെ പി എം ടി എ സംസ്ഥാന പ്രസിഡന്റ് കെ ബാബു അധ്യക്ഷത വഹിച്ചു.
ഡോ മാത്യു കുഴൽനാടൻ എം എൽ എ, പ്രൊഫ കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, കാനത്തിൽ ജമീല എം എൽ എ, എ കെ എം അഷ്‌റഫ് എം എൽ എ, ക്ലിനിക്കൽ ബിൽ കൗൺസിൽ മെമ്പർ കെ എൻ ഗിരീഷ്, ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, സി പി ഐ സംസ്ഥാന കമ്മറ്റി അംഗം അഡ്വ ജോർജ് തോമസ്, എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഡ്വ എം റഹ്മത്തുള്ള, കെ പി എൽ ഒ എഫ് സംസ്ഥാന പ്രസിഡന്റ്‌അസീസ് അരീക്കര,
എം എൽ ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ രജീഷ്കുമാർ, കെ പി എച്ച് എ സംസ്ഥാന പ്രസിഡന്റ് അഡ്വ ഹുസൈൻ കോയ തങ്ങൾ, യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല, എസ് വിജയൻപിള്ള സംസാരിച്ചു. കെ പി എം ടി എ ജനറൻ സെക്രട്ടറി ശരീഫ് പാലോളി സ്വാഗതവും ട്രഷറർ അസ്‌ലം മെഡിനോവ നന്ദിയും പറഞ്ഞു.