വൈദ്യുതി ചാർജ് വർധന ;വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി1 min read

തിരുവനന്തപുരം :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ്.  രാജു അപ്സരയുടെ ആഹ്വാനത്തിന്മേൽ , തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ധനുഷ് ചന്ദ്രന്റെ നിർദ്ദേശത്തിൽ    ഇന്ന് വൈകുന്നേരം 6.30ന് കോവളം നിയോജകമണ്ഡലത്തിലെ കാഞ്ഞിരംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരംകുളം KSEB ഓഫീസിലേക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനം നിയോജകമണ്ഡലം പ്രസിഡന്റ്  സുധീർ ബാലരാമപുരം  അധ്യക്ഷതയിൽ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി  അശോകൻ  പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയും, ജില്ലാ സെക്രട്ടറിയും കാഞ്ഞിരംകുളം യൂണിറ്റ് പ്രസിഡന്റുമായ അനിൽകുമാർ  ധർണ്ണയിൽ പങ്കെടുത്തവർക്ക് സ്വാഗതം അർപ്പിക്കുകയും. കോവളം മണ്ഡലം ട്രഷറർ  വിഷ്ണു മിനർവ്വ, പുല്ലുവിള പ്രസിഡന്റ് . ഹൈസെന്ത് ലൂയിസ്, വിഴിഞ്ഞം യൂണിറ്റ് ജനറൽ സെക്രട്ടറി  മുജീബ് തുടങ്ങി യൂണിറ്റ് ഭാരവാഹികൾ ആശംസകൾ അർപ്പിക്കുകയും. കാഞ്ഞിരംകുളം യൂണിറ്റ് ജനറൽ സെക്രട്ടറി . ദിലീപ് ധർണയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *